പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് ഫലം
അടിമാലി ഗ്രാമപഞ്ചായത്ത് തലമാലി വാര്‍ഡ് (വനിതാ സംവരണം) നിയോജകമണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മഞ്ജു ബിജു(ഐ.എന്‍.സി) വിജയിച്ചു. മഞ്ജു ബിജു (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) 554ഉം, സ്മിതാ മുനിസ്വാമി ( കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍കിസ്റ്റ്) 421ഉം ദീപാ ദിവാകരന്‍ (ബി.ജെ.പി )31ഉം മഞ്ജു ബിജു (സ്വതന്ത്രന്‍) 19ഉം വോട്ടുകള്‍ നേടി.
കുടയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കൈപ്പ വാര്‍ഡ് (പട്ടികജാതി സംവരണം) നിയോജകമണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ശശി പി.കെ വിജയിച്ചു. ശശി പി.കെ (സ്വതന്ത്രന്‍) 239ഉം, രാജന്‍ കേശവന്‍ പുന്നപ്പാറയില്‍(കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ്) 183ഉം, എം.കെ. സോമന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) 166ഉം വോട്ടുകള്‍ നേടി. കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ മുനിയറ വടക്ക് നിയോജകമണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിനോയ് മാത്യു വിജയിച്ചു. ബിനോയ് മാത്യു (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) 413ഉം അനില്‍കുമാര്‍ (ബി.ഡി.ജെ.എസ്) 159ഉം, സുബീഷ് ഗോപി( കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ്) 219ഉം, റോബിന്‍ പീറ്റര്‍ (സ്വതന്ത്രന്‍) 151ഉം വോട്ടുകള്‍ നേടി.
- Log in to post comments