Post Category
നവോദയയില്‍ അധ്യാപക ഒഴിവ്
ഇടുക്കി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2018-19 അധ്യയന വര്‍ഷത്തേക്ക് റ്റി.ജി.ടി ഇംഗ്ലീഷ്, റ്റി.ജി.ടി സോഷ്യല്‍ സയന്‍സ്, പി.ജി.ടി ഐ.റ്റി ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനത്തിനു മുകളില്‍ ബിരുദവും ബി.എഡും പി.ജി.ടി ഐ.റ്റിക്ക് 50 ശതമാനത്തിന് മുകളില്‍ ബി.ഇ, ബി.ടെക്, കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ഐ.ടി, എം.സി.എ, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് ഇവയില്‍ ഏതെങ്കിലും ആണ് യോഗ്യത. അപേക്ഷകര്‍ നേരിട്ടുള്ള കൂടിക്കാഴ്ചക്ക് വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം ഇവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ മൂന്നിന് കുളമാവിലുള്ള ജവഹര്‍ നവോദയ വിദ്യാലയത്തില്‍ രാവിലെ 10ന് ഹാജരാകണം. വിവരങ്ങള്‍ക്ക് 04862 259916.
date
- Log in to post comments