Skip to main content

കുടുംബശ്രീ സി.ഡി.എസുകള്‍ ഐ എസ് ഒ നിലവാരത്തിലേക്ക്   സംസ്ഥാനതല ഔദ്യോഗിക പ്രഖ്യാപനം സെപ്റ്റംബര്‍ 26 ന് മന്ത്രി എം ബി രാജേഷ് നിര്‍വഹിക്കും

സംസ്ഥാനത്ത് കുടുംബശ്രീയുടെ പരിധിയിലുള്ള 617 സി.ഡി.എസുകള്‍ക്ക് പ്രവര്‍ത്തനമികവില്‍ ഐഎസ്ഒ അംഗീകാരം. സെപ്റ്റംബര്‍ 26 ന് സി കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍  രാവിലെ 10ന് തദ്ദേശസ്വയംഭരണ എക്‌സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് സംസ്ഥാനതല പ്രഖ്യാപനം നിര്‍വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. എം നൗഷാദ് എംഎല്‍എ   മുഖ്യപ്രഭാഷണം നടത്തും.  മേയര്‍ ഹണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി കെ ഗോപന്‍ എന്നിവരാണ് വിശിഷ്ടാതിഥികള്‍. തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി.വി.അനുപമ,  ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, കില ഡയറക്ടര്‍ ജനറല്‍ എ.നിസാമുദീന്‍ എന്നിവരുടെ വിശിഷ്ട സാന്നിധ്യമുണ്ടാകും.
ഡെപ്യൂട്ടി മേയര്‍ എസ്. ജയന്‍, പുനലൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.പുഷ്പലത, കൊല്ലം ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി  ജയദേവി മോഹന്‍, കൊല്ലം ജില്ല ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി ഡോ. സി. ഉണ്ണികൃഷ്ണന്‍, കൊല്ലം കോര്‍പറേഷന്‍ നികുതി അപ്പീല്‍കാര്യ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എ. കെ. സവാദ്, കുടുംബശ്രീ ഗവേണിംഗ് ബോഡി എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ. കെ. ലതിക,  പി. കെ. സൈനബ, തദ്ദേശസ്വയംഭരണ വകുപ്പ് കൊല്ലം ജോയിന്റ് ഡയറക്ടര്‍ എസ്. സുബോദ്, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ കെ.യു ശ്യാംകുമാര്‍, കൊല്ലം സി.ഡി.എസ്  ചെയര്‍പേഴ്‌സണ്‍ സുജാത രതികുമാര്‍, കൊല്ലം ഈസ്റ്റ് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു വിജയന്‍ എന്നിവര്‍ ആശംസകള്‍ നേരും. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. വിമല്‍ ചന്ദ്രന്‍ നന്ദി രേഖപ്പെടുത്തും.
സി.ഡി.എസുകള്‍ക്ക് ഐ.എസ്.ഒ അംഗീകാരം ലഭ്യമാക്കുന്നതിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുകയാണ്. 453 സി.ഡി.എസുകള്‍ക്കു കൂടി ഐ.എസ്.ഒ അംഗീകാരം നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജില്ലയില്‍ 74 സി.ഡി.എസുകളും ഐഎസ്ഒ അംഗീകാരം കരസ്ഥമാക്കി.
 

 

date