എയ്ഡ്സ് ദിനാചരണം നടത്തി
ലോക എയ്ഡ്സ് ദിനത്തിന്റെ ഭാഗമായി ജില്ലയിൽ ബോധവൽക്കരണ റാലി നടത്തി. സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിച്ച റാലി ഡി എം ഒ (ഹെൽത്ത്) ഡോ. കെ നാരായണ നായിക് ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ ആരോഗ്യ വകുപ്പ്, ചോല കണ്ണൂർ, എയ്ഡ്സ് നിയന്ത്രണ സമിതി കണ്ണൂർ, ബ്ലഡ് ഡോണേഴ്‌സ് കേരള, ലൈഫ് ഡോണേഴ്‌സ് കേരള, സുരക്ഷ പ്രൊജക്ട് കണ്ണൂർ, ഹെൽത്ത് ലൈൻ കണ്ണൂർ, ഫോക്ലോർ അക്കാദമി, താവം ഗ്രാമവേദി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയുടെ ഭാഗമായി റെയിൽവെ സ്റ്റേഷൻ പരിസരത്ത് സന്നദ്ധ രക്തദാന ക്യാമ്പും ബോധവത്കരണ പ്രദർശനവും സംഘടിപ്പിച്ചു. കണ്ണൂർ ഗവ പോളിടെക്നികിൽ ബോധവത്കരണ സെമിനാറും നടത്തി. കണ്ണൂർ ഗവ സ്‌കൂൾ ഓഫ് നഴ്സിംഗ്, ധനലക്ഷ്മി കോളേജ് ഓഫ് നഴ്സിംഗ്, കൊയ്ലി സ്‌കൂൾ ഓഫ് നഴ്സിംഗ്, എ കെ ജി മെമ്മോറിയൽ കോ ഓപ്പറേറ്റീവ് കോളേജ് ഓഫ് നഴ്സിംഗ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ റാലിയിൽ അണിനിരന്നു
- Log in to post comments