Skip to main content

ഗാന്ധിജയന്തി ഖാദി റിബേറ്റ് മേള 29 മുതല്‍ നാല് വരെ

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഗാന്ധിജയന്തിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഖാദി റിബേറ്റ് മേളയ്ക്ക് സെപ്റ്റംബര്‍ 29ന് തുടക്കമാകും. ഒക്ടോബര്‍ നാല് വരെ നടക്കുന്ന മേളയില്‍ കോട്ടണ്‍, സില്‍ക്ക് തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ് ലഭിക്കും. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപയുടെ ക്രെഡിറ്റ് സൗകര്യവുമുണ്ട്.

ജില്ലാതല ഉദ്ഘാടനവും 'ഗാന്ധിജിയും ഖാദിയും, സ്വാതന്ത്ര്യസമരവും, പൊതുവിജ്ഞാനവും' വിഷയത്തില്‍ ജില്ലാതല ക്വിസും സെപ്റ്റംബര്‍ 27ന് ഉച്ചയ്ക്ക് 12.30ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തില്‍ ജില്ലാ കോര്‍പ്പറേഷന്‍ നികുതി അപ്പീല്‍ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ.കെ.സവാദ് നിര്‍വഹിക്കും. കാനറ ബാങ്ക് ചിന്നക്കട ചീഫ് ബ്രാഞ്ച് മാനേജര്‍ ദുശ്മന്ത് നായിക് സമ്മാനവിതരണവും ഫെഡറല്‍ ബാങ്ക് കൊട്ടാരക്കര ബ്രാഞ്ച് മാനേജര്‍ ബോബി തോമസ് സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തും.
 

date