Skip to main content
..

സര്‍ട്ടിഫിക്കറ്റ് വിതരണവും സെമിനാറും  

കൊല്ലം സെന്റര്‍ ഫോര്‍ ബിഹേവിയര്‍ മോഡിഫിക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (സി ബി എം ആര്‍)ന്റെ നേതൃത്വത്തില്‍ എസ്.ആര്‍.സി കൗണ്‍സിലിംഗ് സൈക്കോളജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും 'ട്രോമാ ദി ഇന്‍വിസിബിള്‍ എപ്പിഡമിക്' വിഷയത്തില്‍ സെമിനാറും നടത്തി. ചിന്നക്കട മുനിസിപ്പല്‍ കോര്‍പറേഷനിലെ സി.ബി.എം.ആര്‍.ഹാളില്‍ എം. നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സൈക്കോളജിസ്റ്റ് ഡോ. സുരേഷ് തോന്നയ്ക്കല്‍ വിഷയം അവതരിപ്പിച്ചു. സി.ബി.എം.ആര്‍ പ്രസിഡന്റ് ഡോ. ജയകുമാര്‍ അധ്യക്ഷനായി. സെക്രട്ടറി സി.ജെ.ആന്റണി, എക്‌സിക്യൂട്ടീവ് സമിതി അംഗം ആര്‍ ബേബി തുടങ്ങിയവര്‍ പങ്കെടുത്തു.
 
 

date