Post Category
ഭാഗ്യക്കുറി ക്ഷേമനിധി; അംഗത്വം പുന:സ്ഥാപിക്കുന്നതിന് അവസരം
ഭാഗ്യക്കുറി വില്‍പ്പനക്കാര്‍ക്ക് അംശാദായ കുടിശ്ശിക തുക പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കുന്നതിന് ഒക്‌ടോബര്‍ ഒന്ന് മുതല്‍ 31 വരെ അവസരം. അംഗങ്ങള്‍ ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്നവരാണെന്ന സാക്ഷ്യപത്രം, അംഗത്വ പാസ് ബുക്ക്, അംഗത്വം റദ്ദായ കാലയളവ് മുതല്‍ പ്രസ്തുത മാസം വരെ ടിക്കറ്റ് വിറ്റതിന്റെ കണക്ക് രേഖപ്പെടുത്തിയ ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന മൂന്ന് മാസത്തെ വൗച്ചര്‍ സഹിതം നേരിട്ടെത്തി അംഗത്വം പുനഃസ്ഥാപിക്കാം. ഫോണ്‍: 0474 2744447.
date
- Log in to post comments