Skip to main content

ലോക ഹൃദയദിനം: സി പി ആർ പരിശീലനവുമായി ആരോഗ്യ വകുപ്പ്

 

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ലോക ഹൃദയ ദിനമായ സെപ്റ്റംബർ 29ന് രാവിലെ 10 ന് പൊതുജനങ്ങൾ, ഫയർ സ്റ്റേഷൻ ജീവനക്കാർ, ജിം നടത്തിപ്പുകാർ, റെയിൽവേ ജീവനക്കാർ, ടൂറിസ്റ്റ്  ഗൈഡുകൾ, വനം വകുപ്പ് ജീവനക്കാർ, ഓട്ടോ ടാക്സി തൊഴിലാളികർ, മാധ്യമ പ്രവർത്തകർ, ആശുപത്രി ജീവനക്കാർ,  മത്സ്യതൊഴിലാളികൾ എന്നിവർക്കായി സി പി ആർ പരിശീലനം നൽകുന്നു. ജില്ലയിൽ സിവിൽ സ്റ്റേഷൻ, പ്രസ് ക്ലബ്, എ ആർ ക്യാമ്പ്, ഫയർ സ്റ്റേഷൻ, ജില്ലാ ഡി.വി.സി യൂണിറ്റ്, റെയിൽവേ സ്റ്റേഷൻ, ശക്തികുളങ്ങര ഹാർബർ, അഞ്ചാലുംമൂട്, തെന്മല പാലരുവി, കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷൻ, കുളക്കട സി എച്ച് സി, മേലില കുടുംബാരോഗ്യ കേന്ദ്രം, പാരിപ്പള്ളി മെഡിക്കൽ കോളജ് എന്നിവടങ്ങളിലാണ്  പരിശീലനം നൽകുക. 

ഐ എം എ, കെ ജി എം ഓ എ,   ജില്ലയിലെ വിവിധ ആശുപത്രികൾ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. ശ്വസനം/ ഹൃദയമിടിപ്പ് നിലച്ചതോ ആയ ഒരാളുടെ രക്തചംക്രമണവും ശ്വസനവും പുനഃസ്ഥാപിക്കാൻ സി പി ആറിന് കഴിയും. ഹൃദയസ്തംഭനത്തിന് ശേഷം അതിജീവന സാധ്യത ഇരട്ടിയോ മൂന്നിരട്ടിയോ വർധിപ്പിക്കാം. പ്രൊഫഷണൽ വൈദ്യസഹായം എത്തുന്നതുവരെ സി പി ആർ സുപ്രധാന പിന്തുണ നൽകും. ഗുരുതര സാഹചര്യങ്ങളായ  ഹൃദയസ്തംഭനം, മുങ്ങിമരണം, ശ്വാസംമുട്ടൽ, ശ്വാസംമുട്ടൽ മൂലം ഒരാൾ പ്രതികരിക്കുന്നില്ലെങ്കിൽ, ഗുരുതരമായ പരിക്കുള്ളപ്പോൾ എല്ലാം ഒരു വ്യക്തിയെ പുനരുജ്ജീവിപ്പിക്കുന്നതിൽ സി പി ആർ നിർണായകമായതിനാലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.

 

date