Skip to main content

വന്യജീവി വാരാഘോഷം മത്സരങ്ങള്‍

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് കൊല്ലം എസ്.എന്‍ കോളജില്‍ ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. രണ്ടിന് രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ പെന്‍സില്‍ ഡ്രോയിംഗ് (എല്‍.പി, യു.പി., എച്ച്.എസ്,   കോളേജ് വിഭാഗം ) ഉച്ചയക്ക് 2.30 മുതല്‍ വൈകിട്ട് 4.30 വരെ വാട്ടര്‍ കളര്‍ പെയിന്റിംഗ് (എല്‍.പി, യു.പി., എച്ച്.എസ്, കോളേജ് വിഭാഗം) വൈകിട്ട് അഞ്ച് മുതല്‍ ആറ് വരെ ഉപന്യാസ രചന (എച്ച്.എസ്, കോളേജ് വിഭാഗം)
മൂന്നിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ പ്രശ്നോത്തരി,  ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് നാല് വരെ പ്രസംഗം (എച്ച്.എസ്, കോളേജ് വിഭാഗം)
എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍എയ്ഡഡ് സ്വാശ്രയ സ്‌കൂളുകളിലേയും, കോളജുകളിലേയും, പ്രൊഫഷനല്‍ കോളജുകളിലേയും, പോളിടെക്‌നിക്കുകളിലേയും വിദ്യാര്‍ഥികള്‍ക്ക്   പങ്കെടുക്കാം.
ഹയര്‍ സെക്കന്‍ഡറിതലംമുതല്‍ മുകളിലോട്ടുള്ളവര്‍ക്ക് കോളജ് വിഭാഗത്തില്‍ മത്സരിക്കാം. ഓരോ മത്സരഇനങ്ങളിലും ഓരോ വിദ്യാഭ്യാസ സ്ഥാപനത്തേയും പ്രതിനിധീകരിച്ച് രണ്ട് പേര്‍ക്ക് പങ്കെടുക്കാം.   ക്വിസ് മത്സരത്തിന് ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ പ്രതിനിധീകരിച്ച് രണ്ട് പേരടങ്ങുന്ന  ടീമിനോ ഒരു വിദ്യാര്‍ഥിക്ക് മാത്രമായോ പങ്കെടുക്കാം.   മലയാള ഭാഷയിലാണ് മത്സരം. വിദ്യാഭ്യാസസ്ഥാപനമേലധികാരിയുടെ സാക്ഷ്യപത്രം ഹാജരാക്കണം.  വിവരങ്ങള്‍ക്ക് www.forest.kerala.gov.in  , ഫോണ്‍:  8281004662, 8547603706, 0474 2748976.
 

 

date