Post Category
ഡെപ്യൂട്ടേഷൻ നിയമനം
കേരള നേഴ്സസ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിൽ ഓഫീസിൽ ഒഴിവുള്ള അക്കൗണ്ടന്റ് (ശമ്പള നിരക്ക് 35600-75400 രൂപ) തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ സമാന തസ്തികകളിൽ സേവനമനുഷ്ഠിക്കുന്നവരാണ് അപേക്ഷിക്കേണ്ടത്. ബയോഡാറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം ഒക്ടോബർ 15 വൈകിട്ട് 5 മണിക്ക് മുൻപ് രജിസ്ട്രാർ, കേരള നഴ്സസ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം 695035 വിലാസത്തിൽ ലഭ്യമാക്കണം.
പി.എൻ.എക്സ് 4825/2025
date
- Log in to post comments