Skip to main content

തിരുന്നാള്‍ ഉത്സവം: മദ്യ വില്പനശാലയുടെ  പ്രവര്‍ത്തനസമയത്തില്‍ നിയന്ത്രണം

കണ്ണനല്ലൂര്‍ ‘ഔര്‍ ലേഡി ഓഫ് ഡോളേഴ്‌സ്’ പള്ളിയിലെ തിരുന്നാള്‍ ഉത്സവത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര ഒക്‌ടോബര്‍ 18ന്  തഴുത്തല ബെവ്‌കോ മദ്യവില്പന ശാലയുടെ മുന്നിലൂടെ പോകുന്നതിനാല്‍ അന്നേ ദിവസം വൈകിട്ട് എഴ് മുതല്‍ 8.30 വരെ മദ്യവില്‍പ്പനശാലയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അടച്ചിടണമെന്ന്  ജില്ലാകലക്ടര്‍ ഉത്തരവിട്ടു. നിശ്ചിത സമയത്തിനുള്ളില്‍ ഘോഷയാത്ര നടത്തുന്നതിനുള്ള നടപടികള്‍ പള്ളി അധികാരികള്‍ ഏര്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചു.  
 
 

date