വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു*
കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് 2025- 26 വർഷത്തേക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. 2025- 26 അധ്യായനവർഷത്തിൽ ഹൈസ്കൂൾ ഗ്രാൻഡ്, എസ്.എസ്.എൽ.സി ക്യാഷ് അവാർഡ്, പ്ലസ് വൺ, ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകളായ എം.ബി.ബി.എസ്, ബി. ഡി. എസ്, ഫാം ഡി, ബി എസ് സി നേഴ്സിങ്, പ്രൊഫഷണൽ പി.ജി കോഴ്സുകൾ, പോളിടെക്നിക് ഡിപ്ലോമ കോഴ്സുകൾ, എൻജിനീയറിങ്, എൽ എൽ ബി, ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ്, സി എ ഇന്റർമീഡിയറ്റ്, മെഡിക്കൽ എൻജിനീയറിങ് എൻട്രൻസ് കോച്ചിംഗ്, സിവിൽ സർവീസ് കോച്ചിംഗ് തുടങ്ങി വിവിധ കോഴ്സുകൾ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. മുൻ അധ്യായന വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചിട്ടുള്ളവർ പുതുക്കുന്നതിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. അപേക്ഷകൻ ജോലിചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേൽ അധികാരി നൽകുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷകൾ ഡിസംബർ 31നു മുൻപ് www.labourwelfarefund.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കണം.
ഫോൺ - 0487 2384494
- Log in to post comments