Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
മനയില്‍കുളങ്ങര വനിതാ ഐ.ടി.ഐയില്‍ മില്‍ക്ക് ആന്‍ഡ് മില്‍ക്ക് പ്രോഡക്ട് ടെക്നീഷ്യന് ട്രേഡിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. ഈഴവ/ബില്ലവ/തീയ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. യോഗ്യത: ഡയറി ടെക്നോളജിയില്‍ ബി-വോക് /ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ രണ്ട് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/ എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഒക്ടോബര്‍ 15ന് രാവിലെ 11.30ന് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0474 2793714.
date
- Log in to post comments