Skip to main content

പരവൂര്‍ നഗരസഭ വികസന സദസ് 11ന്

പരവൂര്‍ നഗരസഭയിലെ വികസനസദസ് ഒക്ടോബര്‍ 11ന് വൈകിട്ട് മൂന്നിന്   എസ്.എന്‍.വി. സമാജം ഓഡിറ്റോറിയത്തില്‍ ജി.എസ്.ജയലാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. വികസനപുരോഗതി, തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്നിവ പൊതുജനസമക്ഷം അവതരിപ്പിക്കും.  

വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് തയ്യാറാക്കിയ സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ പ്രദര്‍ശിപ്പിക്കും. വിവിധ പദ്ധതികളില്‍ ഗ്രാമപഞ്ചായത്ത് കൈവരിച്ച നേട്ടങ്ങള്‍, നൂതന പദ്ധതികള്‍ തുടങ്ങിയവ അവതരിപ്പിക്കും. പൊതുജനങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നതിനായി ഓപ്പണ്‍ ഫോറവും നടത്തും.

പരവൂര്‍ നഗരസഭ വൈസ്‌ചെയര്‍പേഴ്‌സണ്‍ എ.സഫര്‍കയാല്‍ അധ്യക്ഷനാകും. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്.ശ്രീലാല്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബി. അംബിക, നഗരസഭ കൗണ്‍സിലര്‍മാരായ ഒ.ശൈലജ, നസീമ ബീവി, സനല്‍ ലാല്‍, ടി.സി.രാജു, അശോക് കുമാര്‍, രാജീവ്, മഞ്ജു വിജയചന്ദ്രന്‍, ദീപ, സുരേഷ് ബാബു, ഗിരിജ പ്രദീപ് തുടങ്ങിയവര്‍ പങ്കെടുക്കും.
 

 

date