ചാത്തന്നൂര്‍ ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് 11ന്
ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ് ചാത്തന്നൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഒക്ടോബര്‍ 11 രാവിലെ 10.30 ന് ജി.എസ് ജയലാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കെ സ്മാര്‍ട്ട് ക്ലിനിക്ക് അനുബന്ധമായി സജ്ജീകരിക്കും. ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ചന്ദ്രകുമാര്‍ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് മുഖ്യപ്രഭാഷണം നടത്തും. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ എം കെ ശ്രീകുമാര്‍ പ്രതിഭകളെ ആദരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കില റിസോഴ്സ്പേഴ്സണ്‍ ചാത്തന്നൂര്‍ വിജയനാഥ് അവതരിപ്പിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ സന്ദേശം, ഗ്രാമപഞ്ചായത്തിന്റെ നേട്ടങ്ങള്‍ തുടങ്ങിയവ സെക്രട്ടറി ആര് ബിജു കുമാര്‍ അവതരിപ്പിക്കും. ചര്‍ച്ചയില്‍ വികസനകാര്യ സ്ഥിരംസമിതി ചെയര്മാന് ആര് സജീവ് കുമാര്‍ മോഡറേറ്ററാകും. അസിസ്റ്റന്റ് സെക്രട്ടറി വിജയ് മാത്യു ക്രോഡീകരണത്തിന് നേതൃത്വം നല്‍കും. ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ മഹേശ്വരി, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മല വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എന്‍. ശര്‍മ, കെ ഇന്ദിര, സജീന നജീം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിനി അജയന്, ദസ്തക്കീര്‍,പഞ്ചായത്ത് സെക്രട്ടറി ആര് ബിജുകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments