ശബരിമല തീര്‍ഥാടനം : വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി സീതത്തോട് പഞ്ചായത്ത്
ശബരിമല തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി സീതത്തോട് ഗ്രാമപഞ്ചായത്ത്. ഇതിനായി അഞ്ച് ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. തീര്‍ഥാടനകാലത്തിന് മുന്നോടിയായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി തൊഴിലാളികളെ നിയമിച്ചു. ആങ്ങമൂഴി ഇടത്താവളം, കഞ്ഞിപ്പാറ ക്ഷേത്രം എന്നിവിടങ്ങളില്‍ അവശ്യസേവനങ്ങള്‍ക്കായി ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതരസംസ്ഥാന തീര്‍ഥാടകര്‍ക്കായി വിവിധ ഭാഷകളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു. ഈ മാസം 15 നോടകം തെരുവുവിളക്കുകള്‍ പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാക്കും. പ്രളയാനന്തരം നശിച്ച ഇടത്താവളങ്ങളിലെ ലൈറ്റ്, ടോയ്ലറ്റ് എന്നിവ നവീകരിച്ചു. കൂടാതെ തീര്‍ഥാടകര്‍ക്കായി കംഫര്‍ട്ട് സ്റ്റേഷനുകളും ഒരുക്കി. രണ്ട് ലൈഫ് ഗാര്‍ഡുകളെയും നിയമിച്ചു. തീര്‍ഥാടകര്‍ക്ക് ആവശ്യമായ കുടിവെള്ളം തിളപ്പിക്കുന്നതിനുള്ള സൗകര്യം ഇടത്താവളങ്ങളില്‍ ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ലേഖ സുരേഷ് അറിയിച്ചു.
(പ്രതേ്യക പത്രക്കുറിപ്പ് 52/18)
- Log in to post comments