Skip to main content

വിനോദസഞ്ചാര പദ്ധതി നാടിന് സമർപ്പിച്ചു 

 

വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത്‌  നടപ്പിലാക്കിയ വനേച്ചർ ടൂറിസം പദ്ധതി മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി
നാടിന് സമർപ്പിച്ചു.
ജില്ലാ പഞ്ചായത്തുമായുള്ള സംയുക്ത പ്രൊജക്റ്റ്‌  ഇത്തിക്കരയാറ്റിൽ നിർമ്മിച്ച ചെക്ക് ഡാം പരിസരത്താണ്  നിലവിൽ വന്നത്. വെളിനല്ലൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം അൻസർ അധ്യക്ഷനായി.  ചടയമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ, പള്ളിക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌   എം ഹസീന എന്നിവർ മുഖ്യതിഥികളായി. ഗ്രാമപഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷൻ ബി ബിജു, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കരിങ്ങന്നൂർ സുഷമ, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾ ആയ പി ആർ സന്തോഷ്‌, ജെ അമ്പിളി, ജോളി ജെയിംസ്, കെ വിശാഖ്, കെ ലിജി, ടി കെ ജ്യോതി ദാസ്, ഡി രമേശ്‌, ജൂബെറിയ ബീവി, പള്ളിക്കൽ ഗ്രാമപഞ്ചായത്ത്‌ അംഗം ഷിബിലി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

date