Skip to main content
.

തൊടിയൂർ ഇനി അതിദരിദ്രരില്ലാത്ത പഞ്ചായത്ത്

 

തൊടിയൂർ ഗ്രാമപ്പഞ്ചായത്തിനെ അതിദാരിദ്ര്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. തൊടിയൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ പ്രഖ്യാപനം നടത്തി.

പഞ്ചായത്തിന്റെ അതിദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ട 37 പേർക്ക് മാസംതോറും ഭക്ഷ്യധാന്യക്കിറ്റ് നൽകുന്നു. ഉജ്ജീവനം പദ്ധതിയിൽ ഉൾപ്പെടുത്തി 4,70,000 രൂപ ചെലവഴിച്ച് 10 പേർക്ക് ഉപജീവനമാർഗമായി ആട്, പോത്ത്, പെട്ടിക്കട തുടങ്ങിയവ ലഭ്യമാക്കി. ഭൂരഹിതരായ രണ്ടുപേർക്ക് ഭൂമി വാങ്ങിയും ഭവനരഹിതരായ അഞ്ച് പേരിൽ നാലു പേർക്കും വീട് നിർമിച്ച് നൽകി. അഞ്ചാമത്തെ വീടിന്റെ നിർമാണം  പുരോഗമിക്കുന്നു. 

തൊടിയൂർ ഗ്രാമപഞ്ചായത്ത്‌
വൈസ് പ്രസിഡന്റ്‌  വിജയൻ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ ഷാനിമോൾ പുത്തൻവീട്ടിൽ, ഷബ്‌ന ജവാദ്, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ബിന്ദു രാമചന്ദ്രൻ,
സി.ഒ.കണ്ണൻ, കെ.ധർമദാസ്‌,
പി.ജി.അനിൽകുമാർ, തൊടിയൂർ വിജയകുമാർ, സെക്രട്ടറി സി.രാജേന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി കെ.കെ. സുനിത തുടങ്ങിയവർ പങ്കെടുത്തു.

date