തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തില്‍ വികസന സദസ്സ് 14 ന്
വികസനപ്രവര്‍ത്തനങ്ങള്‍ ജനസമക്ഷം അവതരിപ്പിക്കാനും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള വികസന കാഴ്ചപ്പാട് ചര്‍ച്ച ചെയ്യുന്നതിനും തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ് ഒക്ടോബര്‍ 14 വൈകിട്ട് മൂന്നിന് മുഖത്തല അനുഗ്രഹ ഓഡിറ്റോറിയത്തില്‍ ചേരും. ധനകാര്യ വകുപ്പ് മുന്‍ മന്ത്രി തോമസ് ഐസക് ഉദ്ഘാടനവും വികസന രേഖയുടെ പ്രകാശനവും നിര്‍വഹിക്കും. തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.എസ് സിന്ധു അധ്യക്ഷയാകും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന് മുഖ്യാതിഥിയാകും. വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് തയ്യാറാക്കിയ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ പ്രദര്‍ശിപ്പിക്കും. വെളിയം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അജയ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. പഞ്ചായത്ത് സെക്രട്ടറി ജോണ്‍ ഡെസ്മണ്‍ പഞ്ചായത്ത്തല റിപ്പോര്‍ട്ട് അവതരണം നടത്തും. ഓപ്പണ്‍ ഫോറത്തില്‍ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ആര്. പ്രസന്നന് മോഡറേറ്ററാകും. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ മുഖ്യപ്രഭാഷണം നടത്തും.
വികസന സദസ്സിനോടനുബന്ധിച്ച് രാവിലെ 8.30 മുതല്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തും കുടുംബശ്രീ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴില്‍മേള ജില്ലാ പ്ലാനിങ് ഓഫീസര്‍ എം ആര് ജയഗീത ഉദ്ഘാടനം ചെയ്യും. തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിനെ അതിദാരിദ്ര്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഉച്ചയ്ക്ക് 2.30 ന് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ജി നിര്‍മല്‍ കുമാര്‍ നിര്‍വഹിക്കും. കാര്‍ഷികമേള, കുടുംബശ്രീ സംരംഭകരുടെ പ്രദര്‍ശനവും വിപണനവും, അങ്കണവാടി പോഷകാഹാര പ്രദര്‍ശനം, കെ സ്മാര്‍ട്ട് ക്ലിനിക്ക്, മെഡിക്കല്‍ ക്യാമ്പ്, എക്സിബിഷന് എന്നിവയും നടക്കും.
ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹുസ്സൈന്‍, ബ്ലോക്ക് മെമ്പര്‍മാരായ സുര്‍ജിത്, സുധീര്‍ ജില്ലാ പഞ്ചായത്തംഗങ്ങളായ എന്‍ എസ് പ്രസന്നകുമാര്‍, സെല്‍വി, തൃക്കോവില്‍വട്ടം പഞ്ചായത്ത് പ്രസിഡന്റ് ശിവകുമാര്‍, സ്ഥിരംസമിതി അധ്യക്ഷരായ എ ഷാനിബ, ഷീബ, സതീഷ്കുമാര്‍, സജീവ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എല്‍. ലക്ഷ്മി, പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments