Skip to main content

തീയതി നീട്ടി

  സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോര്‍ഡിന്റെ ജില്ലാ  ഓഫീസില്‍ അംഗത്വം നേടി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവരും കുടിശ്ശികയില്ലാതെ അംശാദായം അടയ്ക്കുന്ന അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്‌ടോബര്‍ 31 വരെ നീട്ടി. എസ്.എസ്.എല്‍.സി പാസായതിനുശേഷം   സര്‍ക്കാര്‍ അംഗീകൃത   സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്സിനു ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ http://services.unorganisedwssb.org/index.php/home മുഖേന അപേക്ഷിക്കണം.   അപേക്ഷയോടൊപ്പം  നിലവില്‍ പഠിക്കുന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം, അംഗത്വ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്.  ഫോണ്‍:  0474-2749847.
 

 

date