Skip to main content

റേഷന്‍ കട ലൈസന്‍സി: അപേക്ഷ ക്ഷണിച്ചു

പത്തനാപുരം പഞ്ചായത്ത്  രണ്ടാം വാര്‍ഡ് കമ്പിക്കലില്‍ 1209099 നമ്പര്‍ റേഷന്‍ കടയ്ക്ക് പട്ടികജാതി വിഭാഗത്തില്‍നിന്ന് ലൈസന്‍സിയെ സ്ഥിരമായിനിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു. നവംബര്‍ 12 വൈകിട്ട് മൂന്നിന് മുമ്പ് നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകര്‍പ്പും അനുബന്ധ വിവരങ്ങളും ജില്ലാ/താലൂക്ക് സപ്ലൈഓഫീസുകളിലും www.civilsupplieskerala.gov.in  ലും ലഭിക്കും. ഫോണ്‍: 0474 2794818.
 

 

date