Post Category
കല്ലുവാതുക്കല്‍ സ്മാര്‍ട്ട് വില്ലേജ്ഓഫീസ് ഉദ്ഘാടനം 15ന്
കല്ലുവാതുക്കല്‍ സ്മാര്‍ട്ട് വില്ലേജ്ഓഫീസ് ഉദ്ഘാടനം ഒക്ടോബര്‍ 15ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. കല്ലുവാതുക്കല്‍ വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ജി.എസ് ജയലാല്‍ എം.എല്‍.എ അധ്യക്ഷനാകും. എന്‍. കെ പ്രേമചന്ദ്രന്‍ എം.പി മുഖ്യാതിഥിയാകും. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ ശാന്തിനി, വൈസ് പ്രസിഡന്റ് പി പ്രതീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം എ ആശാ ദേവി, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ജില്ല കലക്ടര്‍ എന്‍. ദേവിദാസ്, എ ഡി എം ജി. നിര്‍മല്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments