ഏരൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം 15ന്
ഏരൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 15 ന് വൈകിട്ട് ആറിന് റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിക്കും. ഏരൂര്‍ വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ പി.എസ് സുപാല്‍ എംഎല്‍എ അധ്യക്ഷനാകും. എന്‍ കെ പ്രേമചന്ദ്രന്‍ എംപി മുഖ്യാതിഥിയാവും. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, ഏരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.അജിത്ത്, ഏരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി.വി, ജില്ലാ പഞ്ചായത്ത് അംഗം അംബിക കുമാരി, മുന്‍ മന്ത്രി അഡ്വ.കെ.രാജു, സ്ഥിരംസമിതി അധ്യക്ഷരായ ഡോണ്‍.വി.രാജ്, ദിവ്യ ജയചന്ദ്രന്‍, ഷൈന്‍ ബാബു, ബ്ലോക്ക്പഞ്ചായത്ത് അംഗം ശോഭാ.എസ്, ഏരൂര്‍ ഗ്രാമപഞ്ചായത്ത് അംഗം പി.എസ്.സുമന്‍, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്.ജയമോഹന്‍, ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, എ.ഡി.എം. ജി.നിര്‍മ്മല്‍കുമാര്‍, പുനലൂര്‍ ഭൂരേഖ തഹസില്‍ദാര്‍ ഷാജി ബേബി, പുനലൂര്‍ തഹസില്‍ദാര്‍ അജിത് ജോയി തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments