എക്സ്.ഏണസ്റ്റ് വീണ്ടും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ്
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി വീണ്ടും എക്സ്.ഏണസ്റ്റ്. സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എതിരില്ലാതെയാണ് വിജയം. വൈസ് പ്രസിന്റായി ദേശീയ ഹാന്റ് ബോള്‍ താരമായ കെ. രാധാകൃഷ്ണന്, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധിയായി എല്‍. അനില്‍ എന്നിവരും ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു. അസിസ്റ്റന്റ് രജിസ്ട്രാര്‍ എസ്. സജിത്തായിരുന്നു റിട്ടേണിംഗ് ഓഫീസര്‍.
തിരഞ്ഞെടുപ്പിന് പിന്നാലെ പുതിയ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ കായികരംഗത്ത് വരാനിരിക്കുന്ന വികസനവും വിവിധഇനങ്ങളിലുള്ള മത്സരങ്ങള്‍ സംബന്ധിച്ചും വിശദീകരിച്ചു. പുനലൂര്‍ മുനിസിപല്‍ ചെയര്‍പേഴ്സണ്‍ കെ. പുഷ്പലത, ചിതറ പഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനില്‍, ഒളിമ്പിക് അസോസിയേഷന് പ്രതിനിധി ജയകൃഷ്ണന്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി വി. ശ്രീകുമാരി, ജില്ലാ സ്പോര്‍ട്സ് ഓഫീസര്‍ അവിനാഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments