ഓച്ചിറ ഗ്രാമപഞ്ചായത്ത് വികസന സദസ് 15ന്
ഓച്ചിറ ഗ്രാമപഞ്ചായത്തിലെ വികസനസദസ് ഒക്ടോബര്‍ 15 രാവിലെ 10ന് ചങ്ങന്‍കുളങ്ങര അല്‍ഹനാ ഓഡിറ്റോറിയത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാകുമാരി ഉദ്ഘാടനം ചെയ്യും. വികസനപുരോഗതി, തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്നിവ പൊതുജനസമക്ഷം അവതരിപ്പിക്കും.
വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് തയ്യാറാക്കിയ സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് ചവറ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്.പ്രേംശങ്കര്‍ പ്രകാശനം ചെയ്യും. വിവിധ പദ്ധതികളില്‍ ഗ്രാമപഞ്ചായത്ത് കൈവരിച്ച നേട്ടങ്ങള്‍, നൂതന പദ്ധതികള്‍ തുടങ്ങിയവ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.രാജന്‍ അവതരിപ്പിക്കും. പൊതുജനങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നതിനായി ഓപ്പണ്‍ ഫോറവും നടത്തും. സദസ്സിനോട് അനുബന്ധിച്ച് തൊഴില്‍മേള സംഘടിപ്പിക്കും, കെ-സ്മാര്‍ട്ട് സേവനങ്ങളും ലഭ്യമാക്കും. ഓച്ചിറ ഗ്രാമപഞ്ചായത്തിന് അതിദാരിദ്ര മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കും.
ഓച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി അധ്യക്ഷയാകും. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരെ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അംഗം വസന്തരമേശ് ആദരിക്കും. ജില്ലാ പഞ്ചായത്ത് അംഗം ഗേളി ഷണ്മുഖന്‍, സ്ഥിരംസമിതി അംഗങ്ങളായ സുള്‍ഫിയ ഷെറിന്‍, ലത്തീഫാബീവി, ആര്‍.ഡി.പത്മകുമാര്‍, ശ്രീലത പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുരേഷ് താനുവേലില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.അജ്മല്‍, ഗീതാരാജു, ഇന്ദുലേഖ രജീഷ്, മിനി പൊന്നന്‍, മാളു സതീഷ്, ഗീതാകുമാരി, ദിലീപ് ശങ്കര്‍, അഭിലാഷ്‌കുമാര്‍, അനിജ, സന്തോഷ് ആനേത്ത്, സുചേത, സരസ്വതി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എല്‍.സുകുമാരി, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ഇ.സിറാജുദ്ദീന്‍, ഓച്ചിറ ഗ്രാമപഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് എം.ഷാജഹാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments