കരീപ്ര പഞ്ചായത്തില്‍ വികസന സദസ് 16ന്
കരീപ്ര ഗ്രാമ പഞ്ചായത്തിലെ വികസന സദസ് ഒക്ടോബര്‍ 16ന് രാവിലെ 10 ന് സോപാനം ഓഡിറ്റോറിയത്തില്‍ ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എസ് സുവിധ അധ്യക്ഷയാകും. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സജി ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. കരീപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഉദയകുമാര്‍ വികസനരേഖ പ്രകാശനം ചെയ്യും. ഈ വര്‍ഷത്തെ മാതൃകാ അധ്യാപകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിയ ബി.ഷൈജിത്ത്, അംഗനവാടിക്ക് ഭൂമി വിട്ടു നല്‍കിയവര്‍, ഹരിതകര്‍മ സേനാംഗങ്ങള്‍ എന്നിവരെ ആദരിക്കും. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ജയശ്രീ വാസുദേവന്‍പിള്ള, പ്രിജി ശശിധരന്‍, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.തങ്കപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ശിവപ്രസാദ്, കരീപ്ര ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ റ്റി.എസ് ഓമനക്കുട്ടന്‍, ആര്‍.ഗീതാ കുമാരി, കരീപ്ര ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സി. സജീവ്, കരീപ്ര സിഡിഎസ് ചെയര്‍പേഴ്സണ്‍ മിനിമോള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments