ലഹരിവിരുദ്ധ ബോധവല്‍ക്കരണവും മെഡിക്കല്‍ ക്യാമ്പും
അതിഥിതൊഴിലാളികളുടെ സാമൂഹിക/സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി ലഹരിവിരുദ്ധ ബോധവല്‍ക്കരണവും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കും. ജില്ലയിലെ വിവിധ ഇടങ്ങളില്‍ തൊഴിലെടുക്കുന്ന അതിഥിതൊഴിലാളികളെ കോണ്‍ട്രാക്ടര്‍മാരും സ്ഥാപന ഉടമകളും ക്യാമ്പില്‍ പങ്കെടുപ്പിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്മെന്റ്) അറിയിച്ചു. ക്യാമ്പ് നടത്തുന്ന തീയതിയും സ്ഥലവും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍/ഫോണ്‍ നമ്പരും ചുവടെ:
ഒക്ടോബര്‍ 16 ന്- കോര്‍ട്ട് കണ്‍സ്ട്രക്ഷന്‍ സൈറ്റ്, സിവില്‍ സ്റ്റേഷന്‍ വെസ്റ്റ് -ഒന്നാം സര്‍ക്കിള്‍ 8547655361, 9745541170.
യൂണികോണ്‍ പ്ലൈവുഡ് ലിമിറ്റഡ്, ചന്ദനത്തോപ്പ് -രണ്ടാം സര്‍ക്കിള്‍ 8547655362, 9061696124.
ഫിദ കാഷ്യൂ, പള്ളിമണ്‍, ചാലിയക്കര- കുണ്ടറ 8547655363, 9447857274.
സെന്റ് മേരീസ് കാഷ്യൂ ഫാക്ടറി, പുത്തൂര്‍ - കൊട്ടാരക്കര 8547655364, 9495549205. വോര്‍ട്ടക്‌സ് ഡിസൈന്‍സ്, തെക്കേമുറി, ശൂരനാട് - ശാസ്താംകോട്ട 8547655368
9495154960.
ഒക്ടോബര്‍ 17ന് -താലൂക്ക് ആശുപത്രി കണ്‍സ്ട്രക്ഷന്‍ സൈറ്റ്, പത്തനാപുരം- പുനലൂര്‍ 8547655367, 745370389.
മാച്ച് വെല്‍ ഫര്‍ണിച്ചര്‍, കുരിയോട്, ചടയമംഗലം - ചടയമംഗലം 8547655372, 9497160774.
ഒക്ടോബര്‍ 18ന്- ക്വയിലോണ്‍ പ്ലൈ ആന്‍ഡ് വുഡ്, പാരിപ്പള്ളി - പരവൂര്‍ 8547655371, 9074418079.
താലൂക്ക് ആശുപത്രി കണ്‍സ്ട്രക്ഷന്‍ സൈറ്റ്, -കരുനാഗപ്പള്ളി- 8547655369, 9746402069.
- Log in to post comments