അതിദാരിദ്ര്യമുക്ത ഗ്രാമപഞ്ചായത്തായി പനയം; പ്രഖ്യാപനം വികസന സദസില്‍
നാളിതുവരെകൈവരിച്ച നേട്ടങ്ങള്‍ പൊതുജനസമക്ഷം അവതരിപ്പിച്ച് പനയം ഗ്രാമപഞ്ചായത്ത് വികസന സദസ്. പനയം ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എം.മുകേഷ് എം.എല്‍.എ അതിദാരിദ്ര്യമുക്തമായി പഞ്ചായത്തിനെ പ്രഖ്യാപിച്ചു. വികസനപുരോഗതി അടയാളപ്പെടുത്തുന്ന വികസനരേഖയും പ്രകാശനം ചെയ്തു.
49 അതിദാരിദ്ര്യകുടുംബങ്ങള്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാക്കി. ലൈഫ് പദ്ധതി വഴി 191 വീടുകള്‍ നല്‍കി. 65 വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. ഫലവൃക്ഷവിളകളുടെ കൃഷിവ്യാപനം ലക്ഷ്യമിട്ട് ഫലവൃക്ഷതൈകള്‍ സബ്‌സിഡിനിരക്കില്‍ വിതരണംചെയ്തു. അഷ്ടമുടി കായലില്‍നിന്നും ഉപ്പുവെള്ളംകയറുന്നതിന് ശാശ്വതപരിഹാരമായി കണ്ടച്ചിറ വലിയ ചീപ്പിലും ചെറിയ ചീപ്പിലും 36 ലക്ഷം രൂപ ചെലവഴിച്ച് റെഗുലേറ്റര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും വ്യക്തമാക്കി.
പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.രാജശേഖരന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ബി.ജയന്തി മുഖ്യപ്രഭാഷണം നടത്തി. ഹരിതകര്‍മ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ആശാപ്രവര്‍ത്തകര്‍, അംഗനവാടി പ്രവര്‍ത്തകര്‍ എന്നിവരെ ആദരിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി രമേശ്, സ്ഥിരംസമിതി അധ്യക്ഷരായ ജയശ്രീ മധുലാല്‍, എ.വി.പ്രിയശ്രീ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.ഷീലാ കുമാരി, വാര്‍ഡ് അംഗങ്ങളായ അമ്പിളി ജയന്‍, ബി.സതീഷ് കുമാര്‍, എസ്.ഷാജി, വി.പി.വിധു, ആര്‍. അശോക് കുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments