Skip to main content

ഭാവി വികസനപ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ച് ഓച്ചിറ വികസനസദസ്

വികസനപുരോഗതിയും പുതിയപദ്ധതികളും പൊതുജനസമക്ഷം അവതരിപ്പിച്ച് ഓച്ചിറ വികസനസദസ്. ചങ്ങന്‍കുളങ്ങര അല്‍ഹന ഓഡിറ്റോറിയത്തില്‍ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിനെ അതിദാരിദ്ര്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു.
ഉദ്യാനനഗരം പദ്ധതിവഴി പഞ്ചായത്തിലെ പ്രധാനസ്ഥലങ്ങളില്‍ സി.സി.ടി.വി സ്ഥാപിച്ചു. അതിദാരിദ്ര്യപട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായി ഭക്ഷണകിറ്റുകള്‍ ലഭ്യമാക്കി, വീടുകള്‍ നിര്‍മിച്ച്‌നല്‍കുകയും ചെയ്തു. പെട്ടിക്കടസ്ഥാപിച്ച് ഉപജീവനമാര്‍ഗം ഉറപ്പാക്കി. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ പൊതുവിഭാഗത്തില്‍ 247 പേര്‍ക്കും പട്ടികജാതി വിഭാഗത്തില്‍ 51 പേര്‍ക്കും ഭവനംനല്‍കി. ഓച്ചിറ പഞ്ചായത്ത് പരിധിയില്‍ വരുന്ന 17 വാര്‍ഡുകളില്‍ ഗ്രാമീണ റോഡിന് 14.51 കോടി രൂപ അനുവദിച്ചു. 458 പാലിയേറ്റീവ് രോഗികള്‍ക്ക് ചികിത്സലഭ്യമാക്കി. കുട്ടികളില്‍ ഇംഗ്ലീഷ്, ഹിന്ദി പ്രാവീണ്യം വര്‍ധിപ്പിക്കുന്നതിന് പദ്ധതി നടപ്പാക്കി. ക്ഷീരമേഖലയുടെ ഉന്നമനത്തിനായി 12,60,000 ലക്ഷം ചെലവഴിച്ചു.
ഹരിതകര്‍മ്മസേന അംഗങ്ങളെയും വികസനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരെയും ചിത്രകലാരംഗത്ത് കഴിവ്‌തെളിയിച്ചവരെയും ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരസമിതി അംഗം വസന്തരമേശ് ആദരിച്ചു.
ഓച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ബി.ശ്രീദേവി അധ്യക്ഷയായി. സംസ്ഥാന സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് ചവറ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. പ്രേംശങ്കര്‍ അവതരിപ്പിച്ചു. നേട്ടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഓച്ചിറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. രാജന്‍ അവതരിപ്പിച്ചു. ആസൂത്രണസമിതി വൈസ് ചെയര്‍മാന്‍ ഇ.സിറാജുദ്ദീന്‍ മോഡറേറ്ററായി. സ്ഥിരംസമിതി അംഗങ്ങളായ സുള്‍ഫിയ ഷെറിന്‍, ശ്രീലത പ്രകാശ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജ്മല്‍, അനിജ, സുചേത, സന്തോഷ് ആനേത്ത്, സരസ്വതി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എല്‍.സുകുമാരി, ജൂനിയര്‍ സൂപ്രണ്ട് എം.ഷാജഹാന്‍ എന്നിവര്‍ പങ്കെടുത്തു.
 
 

date