Post Category
റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള ആരോഗ്യകരമായ മത്സരകാഴ്ചപാട് സുപ്രധാനം: മന്ത്രി കെ എന്‍ ബാലഗോപാല്‍
വിദ്യാര്‍ഥികള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരകാഴ്ചപാട് ഉണ്ടാകണമെന്ന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍. റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള കൊട്ടാരക്കര ജി.വി.എച്ച്.എസ് ആന്‍ഡ് വി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മത്സരഇനങ്ങളിലെ പങ്കാളിത്തമാണ് പ്രധാനം. ജയപരാജയങ്ങള്‍ സ്വാഭാവികമാണ്. ഭാവിയുടെതാരങ്ങളാകാന്‍ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. വിദ്യാര്‍ഥികളുടെ ശാരീരിക-മാനസികാരോഗ്യം ഉറപ്പാക്കാന്‍ അധ്യാപകരും രക്ഷിതാക്കളും മുന്‍കൈയെടുക്കണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
കൊട്ടാരക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. ഉണ്ണികൃഷ്ണമേനോന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ്, ജില്ലാ പഞ്ചായത്ത് അംഗം ബ്രിജേഷ് എബ്രഹാം, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ഐ ലാല്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments