Skip to main content

പ്രാദേശിക സേനയിലേക്ക് അപേക്ഷിക്കാം     

കണ്ണൂര്‍ ആസ്ഥാനമായ 122 ാം ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ പ്രാദേശിക സേനയിലേക്ക് യുവാക്കളെ തെരഞ്ഞെടുക്കുന്നു.  18 നും 42 നും ഇടയില്‍ പ്രായമുള്ളവര്‍ക്കായി ഡിസംബര്‍ 11, 12 തീയതികളിലാണ് തെരഞ്ഞെടുപ്പ്.  11 ന് കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന സംസ്ഥാനക്കാര്‍ക്കും 12 ന് മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗുജറാത്ത് കേന്ദ്രഭരണ പ്രദേശങ്ങളായ ദാദര്‍ നാഗര്‍ ഹവേലി, ഗോവ ദാമന്‍ & ഡ്യൂ ലക്ഷദ്വീപ്,  പുതുച്ചേരി തുടങ്ങിയ സംസ്ഥാനത്ത് നിന്നുള്ളവര്‍ക്കും കണ്ണൂര്‍ കോട്ട മൈതാനിയില്‍ കായികക്ഷമതാ പരീക്ഷ നടക്കും.  തുടര്‍ന്ന് ഡിസംബര്‍ 13, 14 തീയതികളില്‍ മെഡിക്കല്‍ പരിശോധന ഡോക്യുമെന്റേഷന്‍, ട്രേഡ്‌ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയും നടത്തും.
    ജനറല്‍ ഡ്യൂട്ടി - 45 ശതമാനം മാര്‍ക്കോടെ എസ് എസ് എല്‍ സി പാസായിരിക്കണം. എല്ലാ വിഷയങ്ങള്‍ക്കും 33 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക്.  ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ക്കും സംസ്ഥാന കായിക മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും മുന്‍ഗണന.  ഷെഫ് കമ്യൂണിറ്റി, എക്യുപ്‌മെന്റ് റിപ്പയര്‍, ആര്‍ട്ട്‌സണ്‍ വുഡ്‌വര്‍ക്കര്‍ - എസ് എസ് എല്‍ സി പാസ്, ട്രേഡ് വര്‍ക്കില്‍ പ്രാവീണ്യം.  ശാരീരിക യോഗ്യതകള്‍ - ഉയരം 160 സെ മി, നെഞ്ചളവ് 77-82 സെ മി, തൂക്കം(കുറഞ്ഞത്) 50 കി ഗ്രാം.
    തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഒരു മാസം കണ്ണൂരിലും തുടര്‍ന്ന് മദ്രാസ് റെജിമെന്റ് സെന്റര്‍, വെല്ലിംഗ്ടണ്‍ നീലഗിരിയില്‍ 8 മാസവും നിര്‍ബന്ധ റിക്രൂട്ട്‌ട്രെയിനിംഗ് ഉണ്ടായിരിക്കും.  വര്‍ഷത്തില്‍ രണ്ടുമാസം നിര്‍ബന്ധ പരിശീലനവും ഉണ്ടായിരിക്കും.  പരിശീലന കാലയളവിലും അടിയന്തര ഘട്ടങ്ങളില്‍ വിളിക്കുമ്പോഴും മാത്രം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.  ആവശ്യം നേരിട്ടാല്‍ ഇന്ത്യയുടെ ഏത് മേഖലയിലും വിദേശത്തും സേവനമനുഷ്ഠിക്കാന്‍ സന്നദ്ധനായിരിക്കണം.  താല്‍പര്യമുള്ളവര്‍ ആറ് മാസത്തിനുള്ളില്‍ എടുത്ത് പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോ, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് തഹസില്‍ദാര്‍ സാക്ഷ്യപ്പെടുത്തിയത്, എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ ഒറിജിനലും കോപ്പിയുമായി ഹാജരാകണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0497 2707469 എന്ന നമ്പറില്‍ 2 മണി മുതല്‍ 3 വരെ ബന്ധപ്പെടാം. 
പി എന്‍ സി/4578/2017

date