കുടുംബശ്രീ ഓക്സിലറി ജെന്‍-സിങ്ക് സി.ഡി.എസ് മീറ്റിന് തുടക്കമായി
കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളുടെ 'ഓക്‌സിലറി ജെന്‍-സിങ്ക് സി.ഡി.എസ് മീറ്റ് @25' ന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഗീത നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനില്‍ തുമ്പോടന്‍ അധ്യക്ഷനായി.
സംസ്ഥാനത്ത്, കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകളെ വിപുലീകരിക്കുന്നതിനും പുനഃസംഘടിപ്പിക്കുന്നതിനും വേണ്ടി കുടുംബശ്രീ മിഷന്‍ ആവിഷ്‌കരിച്ച് പ്രത്യേക ക്യാമ്പയിനാണ് ഓക്‌സല്ലോ. ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ 1265 പേരെ പുതുതായി ചേര്‍ക്കാന്‍ കഴിഞ്ഞു. യുവതലമുറയിലെ വികസന തല്‍പരരായ വനിതകളുടെ പങ്കാളിത്തം ഉറപ്പാക്കി വിവിധ തൊഴില്‍സാധ്യതകള്‍ കണ്ടെത്തുന്നതിനും സിഡി.എസ്തല സംഗമത്തിലൂടെ ലക്ഷ്യമിടുന്നു. 'നവകേരള നിര്‍മിതിയില്‍ ഓക്സിലറി ഗ്രൂപ്പുകളുടെ പങ്ക്' വിഷയത്തില്‍ ഓക്‌സിലറി ഗ്രൂപ്പ് ജില്ലാ റിസോഴ്സ്‌പേഴ്‌സണ്‍ ഡി.സുനിത അവതരണം നടത്തി.
കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ആര്‍.എസ് അഞ്ചു, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ടി എ പ്രിയ, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാരായ ടി എസ് സുനിത, രാഖി ചന്ദ്രന്‍, എസ് അഞ്ചു, അക്കൗണ്ടന്റ് സൗമ്യ പ്രദീപ്, ഓക്‌സിലറി ആര്‍ പി ശ്രീലക്ഷ്മി, കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍, ഓക്‌സിലറി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments