Skip to main content
..

വെളിനല്ലൂർ ഗ്രാമപഞ്ചായത്ത്‌ വികസനസദസ്

 

വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് വികസനസദസ് ഓയൂർ എൻ വി പി ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീജ ഹരീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. അൻസർ അധ്യക്ഷനായി. ചടയമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഹരി വി. നായർ സി. ഡി.എസ് ഐ. എസ്. ഒ പ്രഖ്യാപനം നിർവഹിച്ചു. സംസ്ഥാന സർക്കാരിൻ്റെയും  ഗ്രാമപഞ്ചായത്തിൻ്റെയും വികസനനേട്ടങ്ങൾ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ ജോയിന്റ് ബി ഡി ഒ കിഷോർ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത്‌ മുൻ പ്രസിഡന്റുമാർ, വസ്തു സൗജന്യമായി നൽകിയവർ, ഹരിതകർമ്മസേന, കേരളോത്സവത്തിലെ വിജയികൾ എന്നിവരെ ആദരിച്ചു. അൽ ഷിഫ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ആസൂത്രണ ഉപാധ്യക്ഷൻ പി.ആനന്ദൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ആർ ജയന്തി ദേവി, സുഷമ കരിങ്ങന്നൂർ, ഗ്രാമപഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷരായ ബി.ബിജു, ജി.ജയശ്രീ, വെളിനല്ലൂർ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജെ.റീന, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ജെ.അമ്പിളി, കെ.വിശാഖ് കെ.ലിജി, ടി.കെ ജ്യോതിദാസ്, ഡി.രമേശ്‌, മെഹറുനിസ്സ, സി ഡി എസ് ചെയർപേഴ്സൺ സാജിത ബൈജു തുടങ്ങിയവർ പങ്കെടുത്തു.

date