Post Category
അഞ്ചല്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്
അഞ്ചല്‍ ഗ്രാമപഞ്ചായത്തിന്റെ വികസന സദസ് ജെ ജെ ഓഡിറ്റോറിയത്തില്‍ പി.എസ് സുപാല്‍ എം എല്‍.എ ഉദ്ഘാടനം ചെയ്തു. അഞ്ചലിനെ അതിദാരിദ്ര്യവിമുക്ത പഞ്ചായത്തായി ചടങ്ങില്‍ പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ നൗഷാദ് അധ്യക്ഷനായി. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സൗജന്യമായി ഭൂമി വിട്ടു നല്കിയവരെയും ഹരിതകര്‍മ സേനാംഗങ്ങളെയും ആദരിച്ചു. സെക്രട്ടറി ജി.എസ് സുനിത പഞ്ചായത്ത്തല പദ്ധതികള്‍ അവതരിപ്പിച്ചു. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ ഷാജി, അംബികാ കുമാരി, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷ മായാകുമാരി, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ആര് രമ്യ, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
date
- Log in to post comments