വിഷന്‍ 2031-സംസ്ഥാനതല സെമിനാര്‍ പാല്, മുട്ട, ഇറച്ചി ഉല്പാദനത്തില് സുസ്ഥിരമാതൃക രൂപപ്പെടുത്തും: മന്ത്രി ജെ ചിഞ്ചുറാണി
മൃഗസംരക്ഷണ-ക്ഷീരവികസന മേഖലകളിലെ വെല്ലുവിളികളെ അതിജീവിച്ച് പാല്, മുട്ട, ഇറച്ചി ഉല്പാദനത്തില് സുസ്ഥിരമാതൃക രൂപപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. വിഷന്‍ 2031 സെമിനാര്പരമ്പരയുടെഭാഗമായി മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാനതല സെമിനാര്‍ കടയ്ക്കല്‍ ഗാഗോ കണ്വെന്ഷന് സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പ്രവാസിമലയാളികളെയും സംരംഭകരെയും ആകര്‍ഷിക്കാന്‍ ഡയറി സ്റ്റാര്‍ട്ട്അപ് ഗ്രാമങ്ങളും കിടാരിപാര്‍ക്കുകളും തുടങ്ങും. നിലവിലുള്ള പൈക്കളുടെ ജനിതകമേ• ഉയര്‍ത്തിയും വര്‍ഷംതോറും പിറന്നുവീഴുന്ന പശുക്കിടാങ്ങളെ സംരക്ഷിച്ചും പാല്സ്വയംപര്യാപ്തത നേടാന്‍ കഴിയും.
അസംഘടിത ഇറച്ചി ഉല്പാദനമേഖല ഉടച്ചുവാര്‍ക്കും. ഇറച്ചിക്കോഴികളെ കൂട്ടമായിവളര്‍ത്തുന്ന 1000 ബ്രോയ്ലര്‍ ഗ്രാമങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കും. എല്ലാ ബ്ലോക്കുകളിലും ശാസ്ത്രീയ മാംസവില്പന സ്റ്റാളും ജില്ലകളില്‍ അറവുശാലാഉപോല്പന്ന വ്യവസായങ്ങളും സാധ്യമാക്കുന്ന റെന്‍ഡറിംഗ് പ്ലാന്റുകളും സ്ഥാപിക്കും. കാലിപ്രജനനം, മൃഗചികിത്സ, പദ്ധതിആസൂത്രണനിര്‍വഹണം എന്നിവയില്‍ നിര്‍മിതബുദ്ധിയുടെ സാധ്യതകള്‍കൂടി പ്രയോജനപ്പെടുത്തും.
പാല് ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തതയിലേക്ക്മുന്നേറുന്ന കേരളത്തിന് 2031 ഓടെ പാല് ഉല്‍പ്പാദനം 70 ലക്ഷം ലിറ്ററില്‍ നിന്ന് 95 ലക്ഷമായി വര്‍ധിപ്പിക്കുകയും പശുക്കളുടെഉല്‍പ്പാദനക്ഷമത 10.79 ലിറ്ററില്‍ നിന്ന് 12 ലിറ്റര്‍ ആക്കുകയുമാണ് ലക്ഷ്യം. ദിനംപ്രതി ആഭ്യന്തര മുട്ട ഉല്‍പ്പാദനം 60 ലക്ഷത്തില്‍ നിന്ന് 84 ലക്ഷമായി ഉയര്‍ത്തുകയും മാംസോല്‍പ്പാദനം 40% വര്‍ധിപ്പിക്കുകയും ചെയ്ത് മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള ഇറക്കുമതിആശ്രിതത്വം കുറയ്ക്കുകയുംവേണം. ലക്ഷ്യങ്ങള്‍കൈവരിക്കുന്നതിലൂടെ കര്‍ഷകരുടെയും സംരംഭകരുടെയും വരുമാനം ഇരട്ടിയാക്കുകയാണ് വിഷന്‍ 2031 വിഭാവനംചെയ്യുന്നത് എന്ന്് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ലോകവിപണിയിലേക്ക് വാണിജ്യാടിസ്ഥാനത്തില്‍ പാലും ഇറച്ചിയും കയറ്റുമതിചെയ്യുന്ന സംസ്ഥാനമായി കേരളത്തെ മാറ്റണമെന്ന് അധ്യക്ഷനായ ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍. പാല്, മാംസം എന്നിവയുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഒട്ടേറെ പദ്ധതികളാണ് നടപ്പാക്കി വരുന്നത്. എട്ട് ലക്ഷം കുടുംബങ്ങളാണ് പശുവളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 3600 ക്ഷീരസംഘങ്ങളിലായി രണ്ട് ലക്ഷം കര്‍ഷകര്‍ പാല് അളക്കുന്നുണ്ട്. 2021-2022 മുതല്‍ 2023-24 വരെയുള്ള മൃഗസംരക്ഷണ, ക്ഷീരമേഖലയുടെ വികസനത്തിനായി 439 കോടി രൂപയാണ് മാറ്റിവച്ചത്. തദ്ദേശസ്ഥാപനങ്ങള്‍ വഴി 348 കോടി രൂപയും മാറ്റിവച്ചു. സാങ്കേതികവിദ്യവികസിപ്പിച്ച് കൂടുതല്‍ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള് നിര്‍മിക്കേണ്ടതുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ കൂടി ഭക്ഷ്യനിര്‍മാണമേഖലയുമായി ബന്ധപ്പെട്ട് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.
പാലുല്പാദനരംഗം, മുട്ട-മാംസ ഉല്പാദനരംഗം എന്നിങ്ങനെ രണ്ടു വിഷയ മേഖലകളിലായി സെമിനാറുകള്‍ സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി മിന്‍ഹാജ് ആലം പത്തുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിശദീകരിച്ചു.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്, വൈസ് പ്രസിഡന്റ് ഹരി വി.നായര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ മനോജ് കുമാര്‍ കൃഷ്ണപിള്ള, മിനി സുനില്‍, മില്‍മ ചെയര്മാന് കെ.എസ് മണി, ജനിതകവിദഗ്ധന്‍ ഡോ.സി.റ്റി. ചാക്കോ, വെറ്ററിനറി സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. പി സുധീര്‍ ബാബു, പ്ലാനിംഗ് ബോര്‍ഡ് അഗ്രി ചീഫ് എസ്. എസ്.നാഗേഷ്, വെറ്ററിനറി കോളജ് മീറ്റ് ടെക്നോളജി വിഭാഗം പ്രൊഫസര്‍മാരായ ഡോ.വി എന്‍ വാസുദേവന്‍, ഡോ. ഇര്‍ഷാദ്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ എം.സി. റെജില്‍, ക്ഷീരവികസനവകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ് , മില്‍മ മാനേജിങ് ഡയറക്ടര്‍ ആസിഫ് കെ.യൂസഫ്, കേരള ഫീഡ്സ് മാനേജിങ് ഡയറക്ടര്‍ എ.ടി. ഷിബു, കെ എല്‍ ഡി ബി മാനേജിങ് ഡയറക്ടര്‍ ആര്. രാജീവ്, മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ സലില്‍ കുട്ടി, കെപ്കൊ മാനേജിങ് ഡയറക്ടര്‍ പി.സെല്‍വകുമാര്‍, മേഖലാവിദഗ്ധരായ ആര്. വേണുഗോപാല്‍, റാണാ രാജ്, എസ് ഹരികൃഷ്ണന്, സുരേഖ ആര്. നായര്‍, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജീജ സി കൃഷ്ണന്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡി. ഷൈന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പാല് സ്വയംപര്യാപ്തത; സാധ്യതകളും വെല്ലുവിളികളും ചര്‍ച്ച ചെയ്ത് സെമിനാര്‍
അടുത്ത അഞ്ചുവര്‍ഷത്തിനകം പാല്ഉല്പാദനത്തില് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി സാധ്യതകളും വെല്ലുവിളികളും ചര്‍ച്ച ചെയ്ത് സെമിനാര്‍. കടയ്ക്കല്‍ ഗാഗോ കണ്വെന്ഷന് സെന്ററില്‍ നടന്ന സംസ്ഥാനതല സെമിനാറില്‍ പ്രായോഗിക നിര്‍ദ്ദേശങ്ങളാണ് ഉയര്‍ന്നത്. പശുക്കളുടെപ്രത്യുല്പാദനശേഷിയും ഉല്പാദനശേഷിയും വര്‍ദ്ധിപ്പിക്കണമെന്ന് വിഷയംഅവതരിപ്പിച്ച ജനിതക വിദഗ്ധന്‍ ഡോ. സി ടി ചാക്കോ. ചെറുകിട-ഇടത്തരം ഡയറിഫാമുകള്‍ക്ക് സാമ്പത്തിക സഹായം, ലിംഗനിര്ണയംനടത്തിയബീജം ലഭ്യമാക്കുന്നതിനു സഹായം, ഗുണനിലവാര നിയന്ത്രണം കാര്യക്ഷമമാക്കണം എന്നും പറഞ്ഞു.
കാലിത്തീറ്റകള്‍ക്ക് അധികസബ്സിഡി, ലളിതമായവ്യവസ്ഥയില് ചുരുങ്ങിയ ചെലവില്‍ വൈദ്യസഹായംലഭ്യമാക്കുക, ഇന്‍ഷുറന്‍സ്പരിരക്ഷ സംവിധാനം ശക്തിപ്പെടുത്തുക തുടങ്ങിയ അഭിപ്രായങ്ങള്‍ വിഷയാവതരണം നടത്തിയ മില്‍മ ചെയര്മാന് കെ എസ് മണി പറഞ്ഞു.
പാല്അനുബന്ധമേഖലകള് ശക്തിപ്പെടുത്തുക, സഹകരണ സൊസൈറ്റികളുടെ പ്രവര്ത്തനംവിപുലമാക്കുക, ഉത്പാദനചെലവ് കുറയ്ക്കുക, പശുക്കളുടെഎണ്ണം വര്‍ദ്ധിപ്പിക്കുക, കന്നുക്കുട്ടി പരിപാലത്തിന് പ്രത്യേക ഫണ്ട്, സബ്സിഡിനിരക്ക് വര്‍ധിപ്പിക്കുക, സംരംഭകത്വം വികസിപ്പിക്കുക, കിടാരി പാര്‍ക്കുകള്‍, ക്ഷീരഗ്രാമം പദ്ധതികളുടെവ്യാപനം തുടങ്ങിയവ ചര്‍ച്ചചെയ്തു. ഉല്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ വിജ്ഞാന വ്യാപനപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക, സഹകരണസംഘങ്ങളുടെ വൈവിധ്യവത്കരണം, ഗോമൂത്രം, ചാണകം എന്നിവ വളം, ഔഷധമായി ഉപയോഗിക്കാനുള്ള സാദ്ധ്യതകള്‍, ക്ഷീരമേഖലയില്‍ സൈബര്‍ സംയോജന സാധ്യതകള്‍, ക്ഷീരകര്‍ഷകര്‍ക്ക് ഡിജിറ്റല്‍ ഐഡന്റിറ്റി ലഭ്യമാക്കല്‍ എന്നിവയുടെ പ്രാധാന്യവും സെമിനാര്‍ വ്യക്തമാക്കി.
വെറ്ററിനറി സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. പി സുധീര്‍ ബാബു മോഡറേറ്ററായി. മില്‍മ മാനേജിംഗ് ഡയറക്ടര്‍ ആസിഫ് കെ യൂസഫ്, മൃഗസംരക്ഷണ ഡയറക്ടര്‍ ഡോ. എം സി റെജില്‍, ക്ഷീരവികസന ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, കേരള ഫീഡ്സ് മാനേജിംഗ് ഡയറക്ടര്‍ എ.ടി ഷിബു, കെ എല്‍ ഡി ബി മാനേജിംഗ് ഡയറക്ടര്‍ ആര് രാജീവ്, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജീജ സി കൃഷ്ണന് തുടങ്ങിയവരായിരുന്നു പാനല്‍ അംഗങ്ങള്‍.
മുട്ട-മാംസംമേഖലകളെ സംഘടിതമാക്കി ഉത്പാദനം വര്‍ധിപ്പിക്കണമെന്ന് വ്യക്തമാക്കി ചര്‍ച്ച
മുട്ട, മാംസം ഉല്‍പാദകമേഖല കൂടുതല്സംഘടിതമാക്കി ഉല്പാദനംഊര്ജിതമാക്കുന്ന ചര്‍ച്ചകളുമായി മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് സെമിനാര്‍. ഗാഗോ കണ്വെന്ഷന് സെന്ററില്‍ രണ്ടാം ഹാളില്‍ ‘മുട്ട, മാംസം ഉല്പാദന മേഖലകളിലെ നയങ്ങളും കാഴ്ചപ്പാടുകളും' വിഷയത്തിലാണ് ചര്‍ച്ച സംഘടിപ്പിച്ചത്. പ്ലാനിങ് ബോര്‍ഡ് അഗ്രി ചീഫ് എസ് എസ് നാഗേഷ്, വെറ്ററിനറി സര്‍വകലാശാല മീറ്റ് ടെക്നോളജി വിഭാഗം മേധാവി ഡോ വി.എന്‍ വാസുദേവന്‍ എന്നിവര്‍ വിഷയാവതരണം നടത്തി.
മൃഗസംരക്ഷണ വകുപ്പ് പ്രോജക്ട്വിംഗ് രൂപീകരിച്ച് മാംസം ഉല്പാദിപ്പിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളെയെല്ലാം ഒരു കുടക്കീഴിലാക്കി പ്രവര്‍ത്തിപ്പിക്കണമെന്നും ചെറുസംരംഭകരെ വിപണിയുമായിചേര്ക്കാന് സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ വിതരണശൃംഖലകേന്ദ്രീകൃതമാക്കണമെന്നും എസ് എസ് നാഗേഷ് അഭിപ്രായപ്പെട്ടു.
96.05 മാംസഉപഭോക്താക്കള്ഉള്ള കേരളത്തില്‍ ഭക്ഷ്യസുരക്ഷയോടൊപ്പം പോഷകസുരക്ഷയെന്ന ദിശയിലേക്ക് പ്രവര്ത്തനങ്ങള്മാറണം. പോത്ത്വ്യാപാരികള്ക്ക് ഇടനിലക്കാരില്ലാതെ വില്പനനടത്തുന്നതിന് ഇ-മാര്‍ക്കറ്റിംഗ് പ്ലാറ്റ്ഫോം കൊണ്ടുവരണം. മാംസത്തിന്റെ ഗുണനിലവാരപരിശോധന ഉറപ്പുവരുത്തണം. കേരളത്തിലെ എല്ലാ കശാപ്പുശാലകളും ഭക്ഷ്യസുരക്ഷാവകുപ്പിന്റെ അംഗീകാരത്തില്‍ പ്രവര്‍ത്തിക്കണം. വളര്‍ത്തുമൃഗങ്ങള്‍, മത്സ്യങ്ങള്‍ തുടങ്ങിയവയ്ക്ക് നല്കുന്ന ആഹാരം പൊതുമേഖലാസ്ഥാപനങ്ങളില്‍നിന്ന് ഉത്പാദിപ്പിക്കണമെന്നും ഡോ. വി എന്‍ വാസുദേവന്‍ പറഞ്ഞു.
മാംസത്തിന്റെ ഉല്പാദനം, വില്‍പ്പന, മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളില്‍ ഇടപെടലുകള്നടത്തണം. മുട്ടഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി എഗ്ഗ്പ്രൊഡ്യൂസേഴ്സ് ഓര്ഗനൈസേഷന് രൂപീകരിക്കണം. എല്‍.എം.ടി.സിവഴി നൈപുണ്യവികസനത്തിന് ക്ലാസുകള്‍ നല്‍കണം. മാംസം, മുട്ട എന്നിവയുടെ ഗുണനിലവാര പരിശോധന കൊണ്ടുവരണം. സര്‍ക്കാരിന്റെ കെ-സ്വിഫ്റ്റ് മാതൃകയില്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന സംവിധാനം നടപ്പാക്കണമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.
മണ്ണുത്തി വെറ്ററിനറി കോളേജ് മീറ്റ് ടെക്നോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഇര്‍ഷാദ് മോഡറേറ്ററായി. മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഡോ. സലില്കുട്ടി, കെപ്കോ മാനേജിങ് ഡയറക്ടര്‍ ഡോ. പി സെല്‍വകുമാര്‍, സംസ്ഥാന മൃഗക്ഷേമബോര്‍ഡ് അംഗം ഡോ ആര്. വേണു ഗോപാല്‍, കേരള ചിക്കന്‍ മുന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ.റാണരാജ്, മണ്ണുത്തി വെറ്ററിനറി സര്‍വകലാശാല പൗള്‍ട്രി ഫാം മേധാവി ഡോ എസ്. ഹരി കൃഷ്ണന് തുടങ്ങിയവര്‍ പാനല്‍ അംഗങ്ങളായി പങ്കെടുത്തു.
മൃഗസംരക്ഷണ, ക്ഷീരവികസനമേഖല- നയരേഖ അവതരിപ്പിച്ച് മന്ത്രി
അടുത്ത അഞ്ചുവര്‍ഷക്കാലത്തേക്ക് മൃഗസംരക്ഷണ, ക്ഷീരവികസന മേഖലകളില്‍ കേരളംകൈവരിക്കേണ്ട നേട്ടങ്ങളുടെനയരേഖ അവതരിപ്പിച്ച് മന്ത്രി ജെ ചിഞ്ചുറാണി. മൃഗസംരക്ഷണ-ക്ഷീരവികസനവകുപ്പിന്റെ സംസ്ഥാനതല സെമിനാര്‍ സമാപനത്തിലാണ് ചര്‍ച്ചകള്‍ ക്രോഡീകരിച്ചുള്ള രേഖ.
കാര്ഷികമേഖലയ്ക്ക്നല്കുന്നപരിഗണന മൃഗസംരക്ഷണ- ക്ഷീരവികസനമേഖലയ്ക്കും ലഭ്യമാക്കണം. ഒട്ടേറെആനുകൂല്യങ്ങള് നല്കുന്ന വകുപ്പിന് വായ്പസൗകര്യം നല്‍കാനും വൈദ്യുതിസബ്സിഡി പോലുള്ളസഹായങ്ങള് അനുവദിക്കാനും സാധിക്കും. മേഖലയിലെ സ്വകാര്യ-സഹകരണസംഘങ്ങളെ ബന്ധിപ്പിച്ചുള്ളപ്രവര്ത്തനങ്ങള് നടപ്പാക്കും. ശാസ്ത്രീയ-ആധുനിക അറവുശാല നിര്‍മ്മിക്കും, ലൈസന്‍സ് നല്കി സംഘടിതമാക്കും. അനധികൃത അറവുശാലകള്‍ അനുവദിക്കില്ലെന്നും എന്നും മന്ത്രി വ്യക്തമാക്കി.
മൃഗസംരക്ഷണ-ക്ഷീരവികസനമേഖലയിലെ നെപുണ്യവികസനത്തിന് കൂടുതല്പ്രാധാന്യം നല്‍കും. ഉല്‍പ്പന്നങ്ങള്‍ക്ക് ഗുണനിലവാര സര്ട്ടിഫിക്കേഷന് ഉറപ്പാക്കും. ഭക്ഷ്യസുരക്ഷയില്നിന്നും പോഷകാഹാരആരോഗ്യസുരക്ഷയിലേക്ക് മാറ്റുന്നത്പരിശോധിക്കും. കര്‍ഷകര്‍ക്കും സംരംഭങ്ങള്‍ക്കും ഇ-മാര്‍ക്കറ്റിംഗ് പ്ലാറ്റ്ഫോം അവതരിപ്പിക്കും. മുട്ടഗ്രാമംപദ്ധതി വിപുലീകരിക്കുന്നതിന് നടപടിസ്വീകരിക്കും. ഉല്പാദനക്ഷമതകൂടിയ ഉരുക്കളെവാങ്ങാന് പദ്ധതികള്‍ രൂപീകരിക്കും. കര്‍ഷകര്‍ക്ക് 5, 10 എന്നിങ്ങനെ വീതം യൂണിറ്റുകള്‍ ലഭ്യമാക്കും. തൊഴിലുറപ്പ്തൊഴിലാളികളെപോലെ ക്ഷീരകര്ഷകരെപരിഗണിക്കുന്നതിനു കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. അനുകൂലതീരുമാനംഉണ്ടായാല് കൂടുതല്‍ പ്രയോജനപ്പെടും.
ക്ഷീരകര്‍ഷകരുടെ നിശ്ചിതയോഗ്യതയുള്ളമക്കള്ക്ക് മില്‍മയില്‍ തൊഴില്ലഭിക്കുന്നതിന് മുന്ഗണനനല്കുന്നതും പരിഗണനയിലാണ്. 182 ബ്ലോക്ക്പഞ്ചായത്തുകളിലും മൊബൈല്‍ വെറ്ററിനറി യൂണിറ്റ് ലഭ്യമാക്കും. ഭാഷാന്യൂനപക്ഷപ്രദേശങ്ങളില്‍ അറിയിപ്പുകള് നല്കാന് സംവിധാനങ്ങള്‍ ഒരുക്കും. നാടന്‍പശുക്കളെ വംശനാശഭീഷണിയില്‍നിന്ന് സംരക്ഷിക്കും. ഫാംടൂറിസം പ്രോത്സാഹിപ്പിക്കും. പേവിഷബാധ നിര്‍മാര്‍ജനത്തിന് പോര്‍ട്ടബിള്‍ എബിസി സെന്ററുകള്‍ സ്ഥാപിക്കും. വകുപ്പുതല സെമിനാറില്‍ നിന്നുണ്ടായ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും 2031 ല്‍ വിവിധനേട്ടങ്ങളും പുരോഗതിയും കൈവരിക്കുന്നതിന് ഗുണകരമാകും എന്നും മന്ത്രി വ്യക്തമാക്കി.
- Log in to post comments