വികസന നേട്ടങ്ങൾ അവതരിപ്പിച്ച് തേവലക്കര ഗ്രാമപഞ്ചായത്ത് വികസന സദസ്
സംസ്ഥാന സർക്കാരിന്റെയും പഞ്ചായത്തിന്റെയും വികസന നേട്ടങ്ങൾ ജനസമക്ഷം അവതരിപ്പിച്ച് തേവലക്കര ഗ്രാമപഞ്ചായത്ത് വികസന സദസ്. മുള്ളിക്കാല ദാറുൽഹുദാ യത്തീംഖാന ഓഡിറ്റോറിയത്തിൽ ഡോ. സുജിത്ത് വിജയൻപിള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികൾ വിശദീകരിച്ചു. കാർഷിക വികസന ബാങ്ക് പ്രസിഡൻറ് ഐ. ഷിഹാബ് ആശാവർക്കർമാരെ ആദരിച്ചു. പഞ്ചായത്ത്തല വികസനവിവര വീഡിയോ പ്രദർശിപ്പിച്ചു.
പദ്ധതിവഴി ബഡ്‌സ് റീഹാബിലിറ്റേഷൻ സെൻറർ സ്ഥാപിച്ചു. ഇറിഗേഷൻ പദ്ധതി വഴി ഒരു കോടി രൂപയുടെ തോട് നവീകരണം. കുടുംബാരോഗ്യ കേന്ദ്രം വഴി പാലിയേറ്റീവ് കെയർ, ഗർഭിണികൾ, കുട്ടികൾ എന്നിവർക്ക് സഹായം നൽകി. അതിദാരിദ്ര്യ പട്ടികയിൽപ്പെട്ട എട്ടു കുടുംബങ്ങൾക്ക് വീടും വസ്തുവും, മൂന്നു കുടുംബങ്ങൾക്ക് വീട്, 10 പേർക്ക് ഉപജീവനമാർഗവും ലഭിച്ചു. സ്കൂൾ, അംഗനവാടികൾ നിർമ്മാണവും നവീകരണവും നടത്തി. 20 കോടി രൂപയുടെ വാട്ടർ ടാങ്ക് സ്ഥാപിച്ചു. 30 ഗ്രാമീണ റോഡുകൾക്ക് മൂന്ന് കോടി നൽകി. 1.15 കോടി രൂപ ഉപയോഗിച്ച് പൈപ്പ് ലൈൻ റോഡ് നിർമ്മാണവും നവീകരണവും. കാർഷിക മേഖലയുടെ ഉന്നമനത്തിനായും സഹായം നൽകി.
തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്.സിന്ധു അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് അനസ് നാത്തയ്യത്ത്, ജില്ലാ പഞ്ചായത്ത് അംഗം എസ്. സോമൻ, സ്ഥിരംസമിതി അംഗമായ പി.ഫിലിപ്പ്, ചവറ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുമയ്യ അഷ്റഫ്, സജി അനിൽ, പഞ്ചായത്ത് അംഗങ്ങളായ അനസ് യൂസഫ്, രാധാമണി, ബിജി ആൻറണി, ആൻസർ കാസിംപിള്ള, ഷെമീന താഹിർ, അജിത സാജൻ, എസ്. പ്രസന്നകുമാരി, സി.ഡി.എസ് ചെയർപേഴ്സൺ രതീദേവി എന്നിവർ പങ്കെടുത്തു.
- Log in to post comments