Skip to main content
..

വികസന നേട്ടങ്ങൾ അവതരിപ്പിച്ച് പുനലൂർ നഗരസഭ വികസന സദസ് 

 

പുനലൂർ നഗരസഭ വികസന സദസ് രാജ രോഹിണി ഓഡിറ്റോറിയത്തിൽ പി.എസ്. സുപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.  അഞ്ചു വർഷത്തെ നേട്ടങ്ങൾ ഉൾക്കൊള്ളുന്ന വികസനരേഖ സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ പ്രകാശനം ചെയ്യുകയും നഗരസഭയെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുകയും ചെയ്തു. 

അതിദാരിദ്ര്യ നിർമ്മാർജ്ജന പട്ടികയിൽ ഉൾപ്പെട്ട 38 കുടുംബങ്ങൾക്ക് ഭക്ഷണം, പാർപ്പിടം, തൊഴിൽ ഉറപ്പാക്കി. ലൈഫ് പദ്ധതി പ്രകാരം 1041  വീടുകളുടെ നിർമാണം പൂർത്തീകരിച്ചു. 344 വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് ആദ്യമായി ലൈഫ് ഫ്ലാറ്റ് സാധ്യമാക്കിയത് പുനലൂരിലാണ്. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി 35 വാർഡുകളിലെയും തോടുകളും കുളങ്ങളും ശുചിയാക്കി. ആരോഗ്യ മേഖല, വിദ്യാഭ്യാസ മേഖല, ഡിജി കേരള, വിജ്ഞാനകേരളം, സാമൂഹ്യക്ഷേമം, പശ്ചാത്തല വികസനം, പാലിയേറ്റീവ് കെയർ എന്നീ തലങ്ങളിലും സേവനം ലഭ്യമാക്കി. പൊതുജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിന് കെ- സ്മാർട്ട് പദ്ധതി  നടപ്പിലാക്കിയതായും വികസന സദസിൽ വ്യക്തമാക്കി. 

നഗരസഭ ചെയർപേഴ്സൺ കെ. പുഷ്പലത അധ്യക്ഷയായി.  സ്ഥിരംസമിതി അധ്യക്ഷരായ ബിനോയ് രാജൻ, പ്രിയപിള്ള, വസന്ത രഞ്ജൻ, അഡ്വ.പി.എ. അനസ് ബോബി തുടങ്ങിയവർ പങ്കെടുത്തു.

date