Post Category
ചള്ളം വേലിപ്പടി - പ്രമാടം ക്ഷേത്രം ഇരപ്പുകുഴി റോഡ് ഉദ്ഘാടനം ഒക്ടോബര്‍ 23ന്
പ്രമാടം ഗ്രാമപഞ്ചായത്തിലെ ചള്ളം വേലിപ്പടി- പ്രമാടം ക്ഷേത്രം ഇരപ്പുകുഴി റോഡ് ഉദ്ഘാടനം ഒക്ടോബര്‍ 23 രാവിലെ 11.30 ന് പൂങ്കാവ് ജംഗ്ഷനില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും. പ്രമാടം പഞ്ചായത്ത് ഓഫീസ് കൊട്ടി പിള്ളേത്ത്- ഐരേത്ത് റോഡിന്റെ നിര്‍മ്മാണോദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി ബാബുരാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും
date
- Log in to post comments