Skip to main content

ബാങ്കേഴ്‌സ് മീറ്റ്

  ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍  നാണി ഹോട്ടലില്‍  സംഘടിപ്പിച്ച ജില്ലാതല ബാങ്കേഴ്‌സ് മീറ്റ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എ.ജി.എം ആന്‍ഡ് ലീഡ് ജില്ലാ ഓഫിസര്‍ സാബിത്ത് സലിം ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്.ശിവകുമാര്‍ അധ്യക്ഷനായി. മികച്ച പ്രകടനം കാഴ്ചവെച്ച ബാങ്കുകള്‍ക്ക്   ഉപഹാരം സമര്‍പ്പിച്ചു.   വിവിധ താലൂക്കുകളിലെ ഉപജില്ലാ വ്യവസായ ഓഫീസര്‍മാര്‍ 135 കോടി രൂപയുടെ പ്രോജക്ടുകള്‍ അവതരിപ്പിച്ചു. വ്യവസായ വകുപ്പിന്റെ വിവിധ സംരംഭക സഹായ പദ്ധതികള്‍  യോഗത്തില്‍ വിശദീകരിച്ചു.  എല്‍.ഡി.എം ജീന്‍ സിംഗ്,  ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍  എല്‍. വിനോദ്, കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എ.നിസാറുദ്ദീന്‍, മാനേജര്‍ ബിനു ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.    
 

 

date