Skip to main content

വനിതകള്‍ക്ക് സൗജന്യ കൗണ്‍സിലിംഗ്

കേരള വനിതാ കമ്മീഷന്റെ എറണാകുളം, കോഴിക്കോട് റീജിയണല്‍ ഓഫീസുകളില്‍ എല്ലാ മാസവും ആദ്യ മൂന്ന് ആഴ്ചകളിലെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ സൗജന്യ കൗണ്‍സിലിംഗ് ലഭ്യമാണെന്ന് ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി അറിയിച്ചു. കൗണ്‍സിലിംഗ് ആവശ്യമുള്ളവര്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ റീജിയണല്‍ ഓഫീസുമായോ, എറണാകുളം നോര്‍ത്തിലെ കോര്‍പറേഷന്‍ കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള റീജിയണല്‍ ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: കോഴിക്കോട്- 0495 2377590, എറണാകുളം- 0484 2926019.
 

 

date