Skip to main content

വിജിലന്‍സ് ബോധവല്‍ക്കരണ വാരാചരണം

 വിജിലന്‍സ് ബോധവല്‍ക്കരണ വാരം ഒക്‌ടോബര്‍ 27 മുതല്‍ നവംബര്‍ രണ്ട് വരെ ആചരിക്കും.   ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 27നും ഇന്റേണല്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് 30നും രാവിലെ 10 മുതല്‍ 12 വരെ കൊല്ലം താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ അഴിമതിക്കെതിരെയുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കും. നവംബര്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്ന് വരെ വകുപ്പ് മേധാവിമാര്‍ക്കും കൊല്ലം പോലീസ് ക്ലബില്‍  അവബോധ ക്ലാസ് നല്‍കും.
 
 

date