ശിശു ദിനാഘോഷം: 501 അംഗ സംഘാടക സമിതി രൂപീകരിച്ചു
ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ശിശുദിനാഘോഷ പരിപാടികളുടെ ഭാഗമായി 'വര്‍ണോത്സവം 2025' എന്ന പേരില്‍ ശിശുദിന കലോത്സവം സംഘടിപ്പിക്കുന്നു. പരിപാടിയുടെ നടത്തിപ്പിനായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു.
മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, ജെ. ചിഞ്ചുറാണി, കെ.ബി ഗണേഷ്‌കുമാര്‍ എന്നിവരും എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുയാണ് മുഖ്യ രക്ഷാധികാരികള്‍. ജില്ലാ കലക്ടര്‍ ചെയര്‍പേഴ്‌സണും ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കണ്‍വീനറുമായ സംഘാടക സമിതിയാണ് രൂപീകരിച്ചത്.
കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംഘാടകസമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍ ഉദ്ഘാടനം ചെയ്തു. സി.ഡബ്ലു.സി ചെയര്‍മാന്‍ സനല്‍ വെള്ളിമണ്‍ അധ്യക്ഷനായി. എ.ഡി.എം ജി നിര്‍മല്‍കുമാര്‍, എ.സി.പി പ്രദീപ് കുമാര്‍, ജോയിന്റ് ആര്‍ ടി ഒ ആര്‍ ശരത് ചന്ദ്രന്‍, ശിശുക്ഷേമ സമിതി ജില്ലാ പ്രസിഡന്റ് ഷീബ ആന്റണി, സെക്രട്ടറി ഡി ഷൈന്‍ദേവ് എന്നിവര്‍ പങ്കെടുത്തു.
ഇക്കൊല്ലത്തെ ശിശു ദിനാഘോഷങ്ങള്‍ വിപുലമായി, പഴയകാല ആഘോഷങ്ങളെയും കലകളെയും ഉള്‍പ്പെടുത്തി ജില്ലയിലെ വിവിധ ഭാഗങ്ങളിലായാണ് സംഘടിപ്പിക്കുന്നത്. 'വര്‍ണോത്സവം 2025' ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ 26ന് രാവിലെ 9.30 ന് കടപ്പാക്കട ടി കെ ഡി എം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കും.
(പി.ആര്‍.കെ നമ്പര്‍ 3158/2025)
- Log in to post comments