ശിശുദിന കലോത്സവം 'വര്‍ണോത്സവം 2025' ഉദ്ഘാടനം 26ന്
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ വര്‍ണോത്സവം 2025 ശിശുദിന കലോത്സവം ഒക്ടോബര്‍ 26ന് രാവിലെ 9.30ന് കടപ്പാക്കട ടി.കെ.ഡി.എം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം നിര്‍വഹിക്കും. എം നൗഷാദ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും.
കുട്ടികളുടെ പ്രധാനമന്ത്രി, പ്രസിസന്റ്, സ്പീക്കര്‍ എന്നിവരെ തിരഞ്ഞെടുക്കുന്ന പ്രസംഗമത്സരം എല്‍.പി, യു.പി വിഭാഗങ്ങളിലായി നടത്തും. ഇതില്‍ തിരഞ്ഞെടുക്കപ്പെടുന്നവരാണ് നവംബര്‍ 14ന് നടക്കുന്ന ശിശുദിന റാലി നയിക്കുക.
എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തിലെ കുട്ടികള്‍ക്ക് പ്രസംഗ മത്സരത്തില്‍ പങ്കെടുക്കാം. എല്ലാ വിജയികള്‍ക്കും മെമന്റോയും സര്‍ട്ടിഫിക്കറ്റും മെഡലും നല്‍കും. വര്‍ണോത്സവത്തിന്റെ ഭാഗമായി മലയാളം ഉപന്യാസ രചന, ക്വിസ് മത്സരങ്ങള്‍ നടത്തും. എല്ലാ സിലബസിലുള്ളവര്ക്കും പങ്കെടുക്കാം. മത്സരങ്ങള്‍ രാവിലെ ഒമ്പതിന് ആരംഭിക്കും. രജിസ്ടേഷന് രാവിലെ 8.30 മുതല്‍. സ്പോട്ട് രജിസ്ട്രേഷന് സൗകര്യവുമുണ്ട്. ഫോണ്‍: 9447571111, 9895345389, 9447719520.
- Log in to post comments