Post Category
അംഗത്വം പുനഃസ്ഥാപനം; കാലാവധി നീട്ടി
അംഗത്വം റദ്ദായ ഭാഗ്യക്കുറി വില്‍പ്പനക്കാര്‍ക്ക് അംശാദായ കുടിശ്ശിക തുക പിഴ അടച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിനുള്ള അവസരം നവംബര്‍ അഞ്ച് വരെ നീട്ടി. അദാലത്ത് വഴി ഇതുവരെ അംഗത്വം പുതുക്കാത്തവര്‍ക്കാണ് അവസരം. ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്നവരാണെന്ന സാക്ഷ്യപത്രം ഹാജരാക്കണം. അംഗത്വ പാസ്ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന മൂന്ന് മാസത്തെ വൗച്ചര്‍ എന്നിവ സഹിതം അംഗങ്ങള്‍ നേരിട്ടെത്തണം. ഫോണ്‍: 0474 2744447.
date
- Log in to post comments