Skip to main content

ഉത്സവ മേഖല

 

  ചവറ പൊ•ന കാട്ടില്‍ മേക്കതില്‍ ശ്രീദേവി ക്ഷേത്രത്തിലെ വൃശ്ചക മഹോത്സവത്തോടനുബന്ധിച്ച്  നവംബര്‍ 17 മുതല്‍ 28 വരെ  ക്ഷേത്രവും  അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള  പരിസര പ്രദേശങ്ങളും ഉത്സവമേഖലയായി  ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
ഉത്സവാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഹരിതചട്ടം കര്‍ശനമായി പാലിക്കണം. ഭക്ഷ്യസുരക്ഷ, ശബ്ദ-പരിസര മലിനീകരണം തുടങ്ങിയ   വിഷയങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കര്‍ശനനടപടി സ്വീകരിക്കണം. ക്രമസമാധാനപാലനത്തിനും   ഗതാഗതനിയന്ത്രണത്തിനും ആവശ്യമായ പോലീസ് സേനയെ നിയോഗിക്കും.   മദ്യവില്പനയും നിരോധിത ലഹരിവസ്തുക്കളുടെ വില്പനയും ഇല്ലെന്ന് എക്സൈസ് കമ്മീഷണര്‍ ഉറപ്പുവരുത്താനും നിര്‍ദേശിച്ചു.
 
 

date