കീഴല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം ഇനി കുടുംബാരോഗ്യകേന്ദ്രം
കീഴല്ലൂര്‍ ഗ്രാമപഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി മാറുന്നു. നവീകരിച്ച കുടുംബാരോഗ്യ കേന്ദ്രം ഒക്ടോബര്‍ 29 ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. കെ.കെ ശൈലജ ടീച്ചര്‍ എം.എല്‍.എ അധ്യക്ഷയാവും.
കുടുംബാരോഗ്യ കേന്ദ്രമായി ഉയരുന്നതോടെ ജനറല്‍ ഒ.പി, ലാബ് സൗകര്യം, പാപ്സ്മിയര്‍ പരിശോധന, ശ്വാസ്, ആശ്വാസ ക്ലിനിക്കുകള്‍, കുത്തിവെപ്പ് സേവനങ്ങള്‍, ഗര്‍ഭിണികള്‍ക്കുള്ള പരിപാലനം, കാഴ്ച പരിശോധന (മാസത്തില്‍ ഒരിക്കല്‍), ആരോഗ്യ വിദ്യാഭ്യാസം, കൗണ്‍സിലിംഗ്, സ്‌കൂള്‍ ആരോഗ്യ സേവനങ്ങള്‍, കുടുംബക്ഷേമ മാര്‍ഗനിര്‍ദേശങ്ങള്‍, പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍, ക്ഷയരോഗ ചികിത്സ, കൗമാര-വാര്‍ധക്യ ബോധവല്‍ക്കരണം, ദുരിത നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍, ആര്‍ ബി എസ് കെ, ജെ എസ് എസ് കെ പദ്ധതികള്‍, എല്ലാ ദിവസവും എന്‍ സി ഡി ക്ലിനിക് തുടങ്ങി നിരവധി സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാകും.
കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന് ആവശ്യമായ മിനിമം സ്റ്റാഫ് പാറ്റേണ്‍ നിലവില്‍ ഒരുക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ഒരു ഡോക്ടറെയും ഒരു നഴ്സിംഗ് ഓഫീസറെയും അനുവദിച്ചിട്ടുണ്ട്. ഇതോടൊപ്പം പഞ്ചായത്ത് പ്രൊജക്ട് മുഖേനയും ആശുപത്രി വികസന സമിതിയുടെയും സഹകരണത്തോടെ അധിക ജീവനക്കാരെയും നിയമിച്ചു.
- Log in to post comments