Skip to main content

വിജ്ഞാനകേരളം തൊഴില്‍മേള; 35 പേര്‍ക്ക് നിയമനം

 

വിജ്ഞാനകേരളം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടത്തിയ പ്ലേസ്‌മെന്റ് ഡ്രൈവില്‍ 35 പേര്‍ക്ക് നിയമനം. അപ്പോളോ ടയേര്‍സ് ചെന്നൈ യൂണിറ്റിലെ പ്രൊഡക്ഷന്‍ ട്രെയിനി തസ്തികയിലേക്കാണ് നിയമനം. ഐ ടി ഐ, പോളിടെക്നിക്, ബി ടെക് ബിരുദധാരികള്‍ക്കായിരുന്നു അവസരം. ഡി ഡബ്ല്യു എം എസ് പോര്‍ട്ടലിൽ രജിസ്റ്റർ ചെയ്തിരുന്ന 61 ഉദ്യോഗാര്‍ഥികളാണ് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തൊഴില്‍മേളയില്‍ പങ്കെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥികള്‍ ചെന്നൈയില്‍ നടക്കുന്ന മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം നവംബര്‍ രണ്ടാം വാരത്തോടെ ജോലിയില്‍ പ്രവേശിക്കും.

date