Post Category
മലയാളദിനോഘോഷം നവംബര്‍ ഒന്നിന്
മലയാളഭാഷയോടുള്ള മമതനിലനിര്ത്തുന്നതിനൊപ്പം പ്രയോഗസ്ഫുടത ഉറപ്പുവരുത്തുന്നതിനായി സര്ക്കാര്തലത്തില്നടത്തുന്ന മലയാളദിനാഘോഷവും ഭരണഭാഷാ വാരാഘോഷത്തിനും നവംബര്‍ ഒന്നിന് തുടക്കമാകും. ജില്ലാതല ഉദ്ഘാടനം രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് നിര്‍വഹിക്കും. അധ്യാപകനും ഗ്രന്ഥകര്‍ത്താവും ഗാനനിരൂപകനുമായ ഡോ. സജിത്ത് ഏവൂരേത്ത് മുഖ്യാതിഥി ആകും. എ. ഡി. എം ജി നിര്‍മല്‍കുമാര്‍ അധ്യക്ഷനാകും. ഐപിആര്‍ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ എസ് ശൈലേന്ദ്രന്, കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ ആര് വിമല്‍ ചന്ദ്രന്, സാക്ഷരതാ മിഷന് ജില്ലാ കോഡിനേറ്റര്‍ ടോജോ ജേക്കബ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍ ഹേമന്ത് കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. വാരാഘോഷത്തിന്റെ ഭാഗമായി പ്രഭാഷണങ്ങള്‍, പ്രശ്നോത്തരി ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടത്തും.
date
- Log in to post comments