വാഹന ലേലം
കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ (ഡിവിഷന്‍ നം.3) ഓഫീസില്‍ ഉപയോഗിച്ചു വരുന്ന 14 വര്‍ഷവും അഞ്ച് മാസവും കാലപ്പഴക്കമുള്ള മഹീന്ദ്ര ബൊലീറോ ജീപ്പ് ലേലം ചെയ്ത് അഞ്ച് വര്‍ഷത്തേക്ക് തിരികെ വാടകയ്ക്ക് എടുക്കുന്നു. താല്‍പ്പര്യമുള്ളവര്‍ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കെ.പി.ഐ.പി ഹെഡ് വര്‍ക്സ് സബ് ഡിവിഷന്‍ നം.3, കാഞ്ഞിരപ്പുഴ, 678591 എന്ന് വിലാസത്തില്‍ നവംബര്‍ 11-ന് വൈകീട്ട് നാലു മണിക്ക് മുമ്പായി ക്വട്ടേഷനുകള്‍ സമര്‍പ്പിക്കണം. ലഭിച്ച ക്വട്ടേഷനുകള്‍ ലേല നടപടികള്‍ പൂര്‍ത്തിയായ ശേഷം തുറന്ന് പരിശോധിക്കും. ലേലം നവംബര്‍ 12 ന് രാവിലെ 11.30 ന് ഓഫീസില്‍ നടക്കും. ലേലത്തില്‍ വിജയിക്കുന്ന വ്യക്തി വാഹനം വാങ്ങി അഞ്ചു വര്‍ഷത്തേക്ക് തിരികെ വകുപ്പിന് വാടകയ്ക്ക് നല്‍കണം. വാഹനത്തിന്റെ അറ്റകുറ്റപ്പണികളും മറ്റ് ചെലവുകളും കരാറുകാരന്‍ വഹിക്കണം. ഇന്ധനം, ഡ്രൈവര്‍ എന്നിവ വകുപ്പ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും.
- Log in to post comments