ഇരിക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു
ഇരിക്കൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നവീകരിച്ച ഓഡിറ്റോറിയം, ചുറ്റുമതില്‍ എന്നിവയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് അംഗം എന്‍.പി ശ്രീധരന് നിര്‍വഹിച്ചു. ഇരിക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി ഫാത്തിമ അധ്യക്ഷയായി. ജില്ലാപഞ്ചായത്ത്, എസ് എസ് കെ എന്നിവയുടെ ഫണ്ട് വിനിയോഗിച്ചാണ് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്. ഗുരു ജ്യോതി സംസ്ഥാന അധ്യാപക പുരസ്കാര ജേതാവ് കെ.പി സുനില്‍ കുമാര്‍, സംസ്ഥാന ഇന്‍ക്ലൂസീവ് കായികമേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നശ്വ ഷറഫുദ്ദീന് എന്നിവരെ പരിപാടിയില്‍ ആദരിച്ചു.
സമഗ്രശിക്ഷാ കേരളം ഡിപിസി ഇ.സി വിനോദ് പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സുലേഖ ടീച്ചര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ സി റീന, പ്രധാനധ്യാപകന് പി.പി അഷറഫ്, കെ.ടി നസീര്‍, എം.കെ ഉണ്ണികൃഷ്ണന്, സഹീദ് കീത്തടത്ത്, എം.പി ജലീല്‍, നൂര്ജഹാന്, സി രാജീവന്, ഷുഐബ്, എ.സി റുബീന എന്നിവര്‍ സംസാരിച്ചു.
- Log in to post comments